ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവത്ക്കരിച്ച നവോത്ഥാന ഋഷി : പി ജി എം നായർ
വൈക്കം:
ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുവാൻ കഴിയും വിധം വേദോപനിഷത്തുകളെ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക വഴി കേരളീയ നവോസ്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനം
കരസ്ഥമാക്കിയ ഋഷിവര്യനായിരുന്നു വിദ്യാധിരാജ ചട്ടമ്പിസ്വാമിയെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു.
അബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്ന വേദങ്ങളിൽ കൈവയ്ക്കുവാൻ ആരും ധൈര്യപ്പെടാതിരുന്ന കാലത്ത് ഇത് വിപ്ലവകരമായ ഒന്നായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചട്ടമ്പിസ്വാമി മഹാസമാധിയുടെ നൂറാം വാർഷികാചരണ പരിപാടിയുടെ ഉദ്ഘാടനം എൻ എസ് എസ് ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചന, പ്രാർത്ഥന, അനുസ്മരണം എന്നിവ നടക്കുകയുണ്ടായി. താലൂക്കിലെ 97 കരയോഗങ്ങളിലും വിപുലമായ രീതിയിൽ സമാധി ദിനാചരണം നടന്നു.
താലൂക്ക് തല ദിനാചരണത്തിൽ സെക്രട്ടറി അഖിൽ ആർ നായർ, സി പി നാരായണൻ നായർ, എസ് ജയപ്രകാശ്, പി എൻ രാധാകൃഷ്ണൻ, ബി ജയകുമാർ, സുരേഷ് കുമാർ, സഞ്ജീവ് കെ എൻ, വേണുഗോപാൽ പി എസ്,
ജയലക്ഷ്മി, ജഗദീഷ്, മീരാ മോഹൻദാസ്, ശശിധരൻ ബി, അനിൽകുമാർ, തുടങ്ങിയവർ പങ്കെടുത്തു.