ചാന്നാനിക്കാട് കുഴിക്കാട്ട് കോളനിയിലെ സംരക്ഷണ ഭിത്തിയും ഡ്രയിനേജിന്റെയും നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു;  മഴക്കാലത്ത് കോളനിയിൽ വെള്ളം കയറുന്ന ​ദുരിതത്തിൻ നിന്ന് ആശ്വാസമാകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി

ചാന്നാനിക്കാട് കുഴിക്കാട്ട് കോളനിയിലെ സംരക്ഷണ ഭിത്തിയും ഡ്രയിനേജിന്റെയും നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു; മഴക്കാലത്ത് കോളനിയിൽ വെള്ളം കയറുന്ന ​ദുരിതത്തിൻ നിന്ന് ആശ്വാസമാകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി

സ്വന്തം ലേഖകൻ
കോട്ടയം: ചാന്നാനിക്കാട് കുഴിക്കാട്ട് കോളനി നിവാസികൾക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് പദ്ധതി. മഴക്കാലത്ത് കോളനിയിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാനായി ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖിന്റെ നേതൃത്വത്തിലാണ് കോളനി നിവാസികൾക്കായി പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പ്രദേശത്തെ ചതുപ്പ് നിലത്തിൽ നിന്നും കോളനിയിൽ വെള്ളം കയറുന്നത് തടയാൻ സംരക്ഷണ ഭിത്തിയും, വെള്ളം ഒഴുകിപ്പോകുന്നതിനായി ഡ്രൈനേജും, ഒപ്പം നൂറു മീറ്റർ റോഡും നിർമ്മിക്കുന്നതാണ് പുതിയ പദ്ധതി.

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 10 ലക്ഷം രൂപയാണ് പദ്ധതിയുടെ മുതൽമുടക്ക്. ചാന്നാനിക്കാട് കുഴിക്കാട്ട് കോളനിയിൽ സംരക്ഷണ ഭിത്തിയുടെയും ഡ്രയിനേജിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യൂ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പ്രിയ മധുസൂദനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രജനി അനിൽ, സിബി ജോൺ കൈതയിൽ, ബാബുകുട്ടി ഈപ്പൻ,ജയൻ ബി മഠം, ജെയ്‌മോൻ ,സന്തോഷ് ചാന്നാനിക്കാട്, അരുൺ മാർക്കോസ്സ്, തുടങ്ങിയവർ സംസാരിച്ചു.

മഴക്കാലത്ത് കോളനി നിവാസികളുടെ ദുരിതം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് ജില്ലാ പഞ്ചായത്തം​ഗം പി.കെ വൈശാഖിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു, വൈശാഖ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകി.

മഴക്കാലത്ത് കോളനി നിവാസികൾക്ക് വെളളക്കെട്ട് മൂലം ക്യാമ്പുകളിലേയ്ക്ക് പല തവണ മാറി താമസിക്കണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അടുത്തുളള ചതുപ്പ് നിലത്തിന് സംരക്ഷണ ഭിത്തി ഇല്ലാത്തത് മൂലമാണ് ഇവിടെ വെള്ളം കയറിയിരുന്നത്. ഇവിടെ ഡ്രൈനേജും, സംരക്ഷണ ഭിത്തിയും എത്തുന്നതോടെ വെള്ളക്കെട്ടിനും ആശ്വാസമാകും.