ചങ്ങനാശേരി മാടപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി; സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ ഗോ​​ഡൗ​​ണി​​ല്‍ നി​​ന്നു​​മാ​​ണ് അ​​രി പി​​ടി​​കൂ​​ടി​​യ​​ത്

ചങ്ങനാശേരി മാടപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി; സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ ഗോ​​ഡൗ​​ണി​​ല്‍ നി​​ന്നു​​മാ​​ണ് അ​​രി പി​​ടി​​കൂ​​ടി​​യ​​ത്

ച​​ങ്ങ​​നാ​​ശേ​​രി:​​ മാടപ്പള്ളിയിൽ നിന്നും അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ച 12 ചാ​​ക്ക് റേ​​ഷ​​ന​​രി പി​​ടി​​കൂ​​ടി. പൂ​​വ​​ത്തും​​മൂ​​ട് ക​​രി​​ക​​ണ്ടം റോ​​ഡി​​ല്‍ കേ​​ളി ജം​​ഗ്ഷ​​ന് സ​​മീ​​പം സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ ഗോ​​ഡൗ​​ണി​​ല്‍ നി​​ന്നു​​മാ​​ണ് അ​​രി പി​​ടി​​കൂ​​ടി​​യ​​ത്.

രാ​​ജ​​പ്പ​​ന്‍ ചെ​​ട്ടി​​യാ​​ര്‍ എ​​ന്ന വ്യ​​ക്തി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കാ​​ലി​​ച്ചാക്ക് ഗോ​​ഡൗ​​ണി​​ല്‍ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു അ​​രി. എ​​ഫ്സി​​ഐ മു​​ദ്ര​​യോ​​ടുകൂ​​ടി​​യ അ​​രി ചാ​​ക്കു​​ക​​ളി​​ലും പ്ലാ​​സ്റ്റി​​ക് ചാ​​ക്കു​​ക​​ളി​​ലേ​​ക്ക് മാ​​റ്റി നി​​റ​​ച്ച നി​​ല​​യി​​ലു​​മാ​​യി​​യി​​രു​​ന്നു.അ​​രി തെ​​ങ്ങ​​ണ​​യി​​ലെ ഗോ​​ഡൗ​​ണി​​ലേ​​ക്ക് മാ​​റ്റി. സം​​ഭ​​വ​​ത്തി​​ല്‍ ക​​ര്‍​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ ജ​​യ​​പ്ര​​കാ​​ശ് ​​വ്യ​​ക്ത​​മാ​​ക്കി.

രാ​​ജ​​പ്പ​​ന്‍ ചെ​​ട്ടി​​യാ​​രു​​ടെ മൊ​​ഴി പ്ര​​കാ​​രം ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള വാ​​ക​​ത്താ​​നം കാ​​ട​​മു​​റി​​യി​​ലെ വി​​ല്‍​​ഫ്ര​​ഡ് ചാ​​ക്കോ എ​​ന്ന​​യാ​​ളു​​ടെ 89-ാം ന​​മ്പ​​ര്‍ റേ​​ഷ​​ന്‍​​ക​​ട​​യി​​ല്‍ നി​​ന്നാ​​ണ് അ​​രി ല​​ഭി​​ച്ച​​തെ​​ന്നാ​​ണ് വി​​വ​​രം. തു​​ട​​ര്‍​​ന്ന് ഇ​​വി​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ സ്റ്റോ​​ക്കി​​ല്‍ വ്യ​​ത്യാ​​സ​​വും ക്ര​​മ​​ക്കേ​​ടും ക​​ണ്ടെ​​ത്തി​​. ക​​ട​​യു​​ട​​മ​​യു​​ടെ ലൈ​​സ​​ന്‍​​സ് സ​​സ്പെ​​ന്‍ഡ് ചെ​​യ്യാ​​നും ന​​ട​​പ​​ടി​​യാ​​യി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി​​ല്ലാ സ​​പ്ലൈ​​ഓ​​ഫീ​​സ​​ര്‍​​ക്കൊ​​പ്പം താ​​ലൂ​​ക്ക് സ​​പ്ലെ ഓ​​ഫീ​​സ​​ര്‍ ശ്രീ​​ല​​ത എ​​ന്‍.​ആ​​ര്‍, റേ​​ഷ​​നി​​ംഗ് ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ ആ​​ര്‍. സ​​ന്തോ​​ഷ് എ​​ന്നി​​വർ റെയ്ഡിൽ പ​​ങ്കെ​​ടു​​ത്തു.