മദ്യലഹരിയില്‍ നേര്‍ച്ചയിടാന്‍ ചെന്നപ്പോള്‍ കാല്‍വഴുതി; വീഴാതിരിക്കാന്‍ പിടിച്ച കുരിശ് മറിഞ്ഞു പോയി;  ചങ്ങനാശ്ശേരി കുറുമ്ബനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കുരിശടിയിലെ കല്‍വിളക്ക് തകര്‍ത്ത  സംഭവത്തിൻ്റെ ചുരുളഴിയുന്നു

മദ്യലഹരിയില്‍ നേര്‍ച്ചയിടാന്‍ ചെന്നപ്പോള്‍ കാല്‍വഴുതി; വീഴാതിരിക്കാന്‍ പിടിച്ച കുരിശ് മറിഞ്ഞു പോയി; ചങ്ങനാശ്ശേരി കുറുമ്ബനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കുരിശടിയിലെ കല്‍വിളക്ക് തകര്‍ത്ത സംഭവത്തിൻ്റെ ചുരുളഴിയുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കുറുമ്ബനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കുരിശടിയിലെ കല്‍വിളക്ക് തകര്‍ത്ത സംഭവത്തില്‍ പ്രതി തന്നെ പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തി.

കുറുമ്ബനാടം ചൂരനോലി സ്വദേശി ആണ് കുറ്റസമ്മതം നടത്തി പൊലീസിനു മുന്നില്‍ എത്തിയത്. വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടായ ഒരു സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്ന ആശ്വാസത്തിലാണ് നാട്ടുകാരും വിശ്വാസികളും പോലീസും.

സാമൂഹികവിരുദ്ധര്‍ നടത്തിയ അക്രമം എന്നായിരുന്നു ഈ സംഭവത്തില്‍ പൊലീസ് ആദ്യം അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ മനപ്പൂര്‍വ്വം അക്രമിച്ചത് അല്ല എന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി അമിതമായി മദ്യപിച്ചാണ് പള്ളിക്ക് മുന്നിലൂടെ വന്നത്. ഇതിനിടെ പള്ളിയുടെ കുരിശടി കണ്ടപ്പോള്‍ നേര്‍ച്ച സമര്‍പ്പിക്കുന്നതിന് ആണ് കുരിശടിക്ക് ഉള്ളിലേക്ക് കയറിയത്.

അമിതമായ മദ്യലഹരിയില്‍ ആയതിനാല്‍ താന്‍ വീഴാന്‍ പോയി എന്ന് ചൂരനോലി സ്വദേശി പൊലീസിനു മുന്നില്‍ നേരിട്ട് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വീഴാന്‍ പോയപ്പോള്‍ പള്ളിയുടെ കല്‍വിളക്കില്‍ പിടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനിടെ കല്‍വിളക്ക് ഉള്‍പ്പെടെ താഴെ വീണു പോയതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി.

ഏതായാലും വിശ്വാസി തന്നെ നേരിട്ട് ഉണ്ടായ സംഭവം തുറന്നു പറഞ്ഞതോടെ പൊലീസും അന്വേഷണം അവസാനിപ്പിച്ചു. വിശ്വാസികളുടെ വലിയ പ്രതിഷേധം ആളിക്കത്തിയതിനിടെ സംഭവത്തിലെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത് പോലീസിന് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്.