ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിൻ്റെ പേരില്‍ അനധികൃത പണപ്പിരിവ്;  രണ്ട് പേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിൻ്റെ പേരില്‍ അനധികൃത പണപ്പിരിവ്; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിൻ്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയതിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ ആര്യാട് കൈതപ്പോള പുരയിടം വീട്ടില്‍ (മാടപ്പള്ളി പങ്കിപ്പുരം ഭാഗത്ത് വെങ്ങമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന) സുലൈമാന്‍ മകന്‍ ഷാജി (62), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗം പുത്തൻ പറമ്പിൽ വീട്ടില്‍ ബഷീർമകന്‍ അനസ് (44)എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ്‌ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ ഷാജി തന്റെ അനിയന് സുഖമില്ല എന്ന് പറഞ്ഞുകൊണ്ട് ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിനെ കാണുകയും എംഎൽഎ ഷാജിയുടെ അനിയന് ചികിത്സയ്ക്ക് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഫാദർ സെബാസ്റ്റ്യൻ പുന്നശേരിക്ക് നൽകിയ കത്ത് ഫാദറിനെ ഏൽപ്പിക്കാതെ കടയിൽ നിന്ന് ലാമിനേറ്റ് ചെയ്തുകൊണ്ട് പല സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുകയായിരുന്നു.
ചങ്ങനാശ്ശേരി കെ.എസ്.ആ.ർ.ടി.സി സ്റ്റാൻഡിൽ പിരിവ് നടത്തുന്നതിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലാവുന്നത്.