ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം ഓടയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; സമീപത്തെ മതില്‍ ശരീരത്തില്‍ പതിച്ച നിലയിൽ
ചങ്ങനാശേരി: കൊല്ലം സ്വദേശിയായ യുവാവിനെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം മരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലം തെക്കേമുറി ശൂരനാട് റംസാന്‍ നിവാസില്‍ സലിമിന്‍റെ മകന്‍ റംസാന്‍ അലിയെയാണ് (36) റെയില്‍വേ മേല്‍പ്പാലത്തിനു സമീപമമുള്ള വെയിറ്റിംഗ് ഷെഡിനു സമീപമുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഓടയ്ക്ക് സമീപത്തെ മതില്‍ ഇയാളുടെ ശരീരത്തില്‍ പതിച്ച നിലയിലായിരുന്നു. കര്‍ട്ടന്‍റെ ഇന്‍സ്റ്റാള്‍മെന്‍റ് വ്യാപാരമുണ്ടായിരുന്ന റംസാന്‍ ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ശൂരനാട്ടെ വീട്ടില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പുറപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രി റെയില്‍വേ ജംക്‌ഷനു സമീപമുള്ള തട്ടുകടയില്‍ നിന്നു ഭക്ഷണം കഴിച്ചു. തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തേക്ക് റംസാന്‍ പോകുന്നത് സിസിടിവി ടിവി ദൃശ്യത്തിലുണ്ട്.
ഷെഡിലെ ഉറക്കത്തിനിടയില്‍ ഓടയിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. പിടിച്ചുകയറാനുള്ള ശ്രമത്തിനിടെയില്‍ മതില്‍ ഇടിഞ്ഞ് ശരീരത്തില്‍ പതിച്ചതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ചങ്ങനാശേരി പോലീസ് കേസെടുത്തു.