ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം നിയന്ത്രണം വിട്ട കാർ ലൈറ്റ് പോസ്റ്റിൽ ഇടിച്ച് അപകടം; അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം നിയന്ത്രണം വിട്ട കാർ ലൈറ്റ് പോസ്റ്റിൽ ഇടിച്ച് അപകടം; അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖിക

കോട്ടയം: അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.

ഉച്ചയ്ക്ക് 12:30 യോടു കൂടി ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം നിയന്ത്രണം വിട്ട കാർലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഈ സമയം പെട്രോളിങ് നടത്തി വന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ദിരം കവലയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കാറിൽ യാത്ര ചെയ്തിരുന്ന ഓച്ചിറ സ്വദേശിയായ അബ്ദുൽ കലാം ആസാദും മൂന്ന് മക്കളുമാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യയെ എയർപോർട്ടിൽ യാത്രയാക്കി മടങ്ങും വഴിയാണ് അപകടമുണ്ടായത്.

മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെൻറ് ‘ഉദ്യോഗസ്ഥരായ നിഖിൽ , ഗണേഷ് കുമാർ ,രജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മന്ദിരം കവലിലുള്ള പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൈമറി ഹെൽത്ത് സെൻ്റർ ഡോക്ടർ നഴ്സുമാർ ആശാ പ്രവർത്തകർ മറ്റു വ്യക്തികൾ എന്നിവർ കൃത്യമായി പ്രഥമ ശുശ്രൂഷ നൽകുകയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനും കൂട്ടായി പ്രവർത്തിച്ചു.