ചങ്ങനാശേരിയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു;  വീട്ടുപകരണങ്ങൾ അടക്കം അറുപതിനായിരം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് സൂചന,വീട് കത്തിയതടക്കം ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചതായാണ്  പ്രാഥമിക വിലയിരുത്തൽ

സ്വന്തം ലേഖിക

ചങ്ങനാശേരി :പള്ളിപ്പാലത്ത് അടുപ്പിൽ നിന്നും തീ പടർന്ന് വീട് കത്തി നശിച്ചു.
വീട്ടുപകരണങ്ങൾ അടക്കം അറുപതിനായിരം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് സൂചന. വീട് കത്തിയത് അടക്കം ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചതായി

പ്രാഥമിക വിലയിരുത്തൽ
വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആറ്റുവാക്കേരിച്ചിറ -പറാൽ റോഡിൽ പള്ളിപാലത്തിനു സമീപം അമ്പാട്ടുപറമ്പിൽ തങ്കമണിയുടെ വീടാണ് കത്തി നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വീടിനുള്ളിലെ അടുപ്പിൽ നിന്നും തീ പടർന്നു പിടിച്ചത്. അടുപ്പിൽ നിന്നും തീ അടുക്കളയിൽ സൂക്ഷിച്ചിരുന്ന നെല്ല് ചാക്കിലേക്ക് പടരുകായായിരുന്നു

അപകടത്തിൽ . വീട്ടിനുള്ളിലുണ്ടായിരുന്ന കട്ടിലുകളും അലമാരയും വസ്ത്രങ്ങളും രേഖകളും വയറിങ്ങും കത്തിനശിച്ചു. തങ്കമണിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി .