play-sharp-fill
ചങ്ങനാശ്ശേരി ജോയിൻറ് ആർ ടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഉദ്യോ​ഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത  34,200 രൂപ പിടിച്ചെടുത്തു; പരിശോധനകളിൽ വ്യാപകമായ ക്രമക്കോടുകളും കണ്ടെത്തി

ചങ്ങനാശ്ശേരി ജോയിൻറ് ആർ ടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഉദ്യോ​ഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 34,200 രൂപ പിടിച്ചെടുത്തു; പരിശോധനകളിൽ വ്യാപകമായ ക്രമക്കോടുകളും കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം : ചങ്ങനാശ്ശേരി ജോയിൻറ് ആർ ടി ഓഫീസിൽ വിജിലൻസിൻരെ മിന്നൽ പരിശോധന നടന്നു. സബ്ബ് ആർ ടി ഒ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജാ സി എം ഉറവിടം വെളിപ്പെടുത്താൻ സാധിക്കാത്ത 2600രൂപയും,ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകുന്നതിനായി ആർ ടി ഒ ഏജന്റ് ബിജു വി വി കൊണ്ടുവന്ന 21,600 രൂപയും , ആർ ടി ഒ ഏജന്റ്കൊ ജയലാൽ പി വി കൊണ്ടുവന്ന 10,000 രൂപയും ഉൾപ്പെടെ 34,200 രൂപയുമാണ് കണ്ടെടുത്തത്.

രേഖകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയാതായി വിജിലൻസ് കേന്ദ്രങ്ങൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വിജിലൻസ് എസ് പി ;വി ജി വിനോദ് കുമാറിന്റെ നിർദേശാനുസരണം കോട്ടയം വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. ഇതിനായി ഒരാഴ്ചയായി വിജിലൻസ് സംഘം ഇവരെ നിരീക്ഷിക്കുകയായിരുന്നു.

ഡി.വൈ.എസ്.പി രവികുമാർ ,സി.ഐ ഗിരീഷ് ,എസ് ഐ പ്രസാദ് ,എസ്.ഐ ജോൺസൻ ,എസ് ‘ ഐ സ്റ്റാൻലി തോമസ് ,എഎസ്.ഐ അനിൽകുമാർ ,എസ്.ഇ.പി.ഒ ഷമീർ ,അനിൽ കെ സോമൻ ,സൂരജ് ,സുരേഷ് എന്നിവരായിരുന്നു വിജിലൻസ് കോട്ടയം യൂണിറ്റിൻ്റെ സoഘത്തിൽ ഉണ്ടായിരുന്നത്.