ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എം.എല്‍.എ ; ശബരിമലയിലെത്തുന്നത് തുടര്‍ച്ചയായ രണ്ടാം തവണ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0