ചന്ദ്രയാൻ മൂന്നിന് സർക്കാർ അനുമതി : പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ

ചന്ദ്രയാൻ മൂന്നിന് സർക്കാർ അനുമതി : പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ

 

സ്വന്തം ലേഖകൻ

ബെംഗളൂരു: ഭാരത്തിന്റെ ചന്ദ്രയാൻ മൂന്നിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ. പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുതായും കെ.ശിവൻ കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഐഎസ്ആർഒ ചെയർമാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ഓടെയാകും ഗഗൻയാൻ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗൻയാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വർഷത്തെ പ്രധാന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ-3 പദ്ധതി അടുത്ത വർഷം വിക്ഷേപിച്ചേക്കുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞത്. ചന്ദ്രയാൻ-2 പദ്ധതി വൻ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയിൽ 2300 ഏക്കർ സ്ഥലം ഏറ്റെടുത്തതായും കെ.ശിവൻ അറിയിച്ചു.