play-sharp-fill
ചന്ദ്രനിലേക്ക് ഒരുപടി കൂടി അടുത്ത് ചന്ദ്രയാന്‍-3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ആഗസ്റ്റ് 16ന്

ചന്ദ്രനിലേക്ക് ഒരുപടി കൂടി അടുത്ത് ചന്ദ്രയാന്‍-3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ആഗസ്റ്റ് 16ന്

സ്വന്തം ലേഖിക

ഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് ഒരുപടികൂടി അടുത്തു.

പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐഎസ്‌ആര്‍ഒ (ഇസ്റോ) അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തിയത്.

ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും.

തുടര്‍ന്ന് ഓഗസ്റ്റ് 17ന് വിക്രം ലാൻഡര്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് വേര്‍പെടും. ഓഗസ്റ്റ് 23ന് വൈകീട്ടാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ് നടക്കുക.

തുടര്‍ന്ന് ലാൻഡറും ലാൻഡറിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.