പുതുപ്പള്ളി മണ്ഡലത്തെ മന്ത്രിമാർ അവഗണിക്കുന്നു, മണ്ഡലത്തിൽ നടക്കുന്ന സർക്കാർ പരിപാടികളിൽ നിന്നും എംഎൽഎയെ തുടർച്ചയായി മാറ്റിനിർത്തുന്നു ; പ്രതിഷേധ സൂചകമായി കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിലെത്തി ചാണ്ടിഉമ്മൻ എം എൽ എ
കോട്ടയം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നും തുടർച്ചയായി മാറ്റിനിർത്തുന്നതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം എൽ എ.
പ്രതിഷേധ സൂചകമായി കറുത്ത ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ എം എൽ എ ഇന്ന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത്.
കൂരോപ്പട വില്ലേജ് ഓഫീസ് ഉദ്ഘാടനം ക്ഷണിക്കാതെ നോട്ടീസിൽ പേരുവച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാണ്ടി ഉമ്മനെ അവഗണിക്കുന്നത് തുടർന്നാൽ യു ഡി എഫ് മന്ത്രിമാരെ വഴിയിൽ തടയുമെന്ന് കൺവീനർ കുഞ്ഞ് പുതുശ്ശേരി പറഞ്ഞു.
Third Eye News Live
0