താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ്; മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടന് ഒന്നാം സ്ഥാനം; വീഡിയോ കാണാം
സ്വന്തം ലേഖിക
കോട്ടയം: താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ ജേതാവായി.
3.15.09 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മഹാദേവികാട് വിജയിയായത്.
എൻ.സി.ഡി.സി. ബോട്ട് ക്ലബ് (മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി (3.16.16 മിനിറ്റ്), പൊലീസ് ബോട്ട് ക്ലബ്(റേജിങ് റോവേഴ്‌സ്) തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനം നേടി (3.17.32 മിനിറ്റ്).
വീഡിയോ കാണാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
121-ാമത് കോട്ടയം മത്സരവള്ളംകളിയിൽ വെപ്പ് എ ഗ്രേഡിൽ കുമരകം സമുദ്ര ബോട്ട് ക്ലബ് തുഴഞ്ഞ അമ്പലക്കടവൻ ഒന്നാംസ്ഥാനവും കാവാലം ബോട്ട് ക്ലബിന്റെ കോട്ടപ്പറമ്പൻ രണ്ടാംസ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ അറുപുറ ബോട്ട്ക്ലബിന്റെ ചിറമേൽ തോട്ടുകടവൻ ഒന്നാംസ്ഥാനവും കുമരകം യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി. കരിപ്പുഴ രണ്ടാംസ്ഥാനവും നേടി.
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ആർപ്പൂക്കര ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ ഒന്നാംസ്ഥാനം നേടി. പരിപ്പ് ബോട്ട് ക്ലബ് തുഴഞ്ഞ മാമ്മൂടൻ രണ്ടാംസ്ഥാനത്തെത്തി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ കൊച്ചി ഐ.ബി.ആർ.എ. തുഴഞ്ഞ ശരവണൻ ഒന്നാംസ്ഥാനവും മുളക്കുളം എസ്.എൽ.ബി.സി. തുഴഞ്ഞ വലിയപണ്ഡിതൻ രണ്ടാംസ്ഥാനവും നേടി.
ഇരുട്ടുകുത്തി ലൂസേഴ്‌സ് വിഭാഗത്തിൽ ചെങ്ങളം കൈരളി ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ആന്റണീസ് ഒന്നാംസ്ഥാനവും തിരുവാർപ്പ് സി.ബി.സി. തുഴഞ്ഞ ഡാനിയേൽ രണ്ടാം സ്ഥാനവും കുമരകം ആപ്പിത്ര ബോട്ട് ക്ലബിന്റെ കുറുപ്പുപറമ്പൻ മൂന്നാംസ്ഥാനവും നേടി.
ചുരുളൻ എ ഗ്രേഡ് വിഭാഗത്തിൽ വരമ്പിനകം ബോട്ട്ക്ലബിന്റെ വേലങ്ങാടൻ ഒന്നാംസ്ഥാനവും കാഞ്ഞിരം വില്ലേജ് ബോട്ട് ക്ലബിന്റെ കോടിമത രണ്ടാംസ്ഥാനവും നേടി.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമ്മാനങ്ങൾ വിതരണം ചെയ്തു.