play-sharp-fill
ഓളപ്പരപ്പിൽ ആവേശം നിറച്ച് ജലരാജാക്കന്മാരുടെ പോരാട്ടം; കുട്ടനാടിനെ ത്രസിപ്പിച്ച്‌ ചമ്പക്കുളം മൂലം വള്ളംകളിയുടെ ട്രയല്‍സ്; ജലോത്സവം ജൂലൈ മൂന്നിന്

ഓളപ്പരപ്പിൽ ആവേശം നിറച്ച് ജലരാജാക്കന്മാരുടെ പോരാട്ടം; കുട്ടനാടിനെ ത്രസിപ്പിച്ച്‌ ചമ്പക്കുളം മൂലം വള്ളംകളിയുടെ ട്രയല്‍സ്; ജലോത്സവം ജൂലൈ മൂന്നിന്

സ്വന്തം ലേഖിക

ആലപ്പുഴ: ഈ വര്‍ഷത്തെ വള്ളംകളി സീസണിന് തുടക്കം കുറിച്ച്‌ ജൂലൈ മൂന്നിന് ചമ്പക്കുളം മൂലം ജലോത്സവം നടക്കും.

മൂലം ജലോത്സവത്തിനുള്ള രജിസ്ട്രേഷൻ പൂര്‍ത്തീകരിച്ചു. ആറ് ചുണ്ടൻ വള്ളങ്ങള്‍ ഉള്‍പ്പടെ 12 കളിവള്ളങ്ങള്‍ മത്സരിക്കും. ജൂണ്‍ 29, 30, ജൂലായ് 1 തിയതികളിലായി സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നീന്തല്‍ മത്സരം ഉള്‍പ്പടെ വള്ളംകളിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മുന്നൊരുക്കമായാണ് ബോട്ട് ക്ലബുകാര്‍ മൂലം ജലോത്സവത്തെ കണക്കാക്കുന്നത്. വള്ളംകളിക്ക് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ മഠത്തില്‍ ക്ഷേത്രം, മാപ്പിളശ്ശേരി തറവാട്, കല്ലൂര്‍ക്കാട് ബസിലിക്ക എന്നിവടങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളും നടത്തും.

മൂലം ജലോത്സവത്തോടനുബന്ധിച്ച്‌ പൈതൃക സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണവിഗ്രഹ ഘോഷയാത്ര ഞായറാഴ്ച നടക്കും. ഘോഷയാത്ര കുറിച്ചി കൃഷ്ണൻകുന്ന് ക്ഷേത്രത്തില്‍നിന്നു തുടങ്ങി ചമ്ബക്കുളം മഠം മഹാലക്ഷ്മീക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ച്‌ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തില്‍ സമാപിക്കും

ജലോത്സവത്തിന്റെ ട്രാക്ക് ആൻഡ് ഹീറ്റ്സ് തീരുമാനമായി. ക്യാപ്റ്റൻസ് ക്ലിനിക്കിലാണു ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുത്തത്. 6 ചുണ്ടൻവള്ളങ്ങളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യുന്ന വള്ളങ്ങള്‍ക്കു മുൻകൂട്ടി എ, ബി, സി നമ്പറിട്ടു നറുക്കെടുത്തു ട്രാക്കും ഹീറ്റ്സിലേക്കും ഉള്‍പ്പെടുത്തും.

ചുണ്ടൻ വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കും. ജലോത്സവ സമിതി സമ്മാനമായി നല്‍കുന്ന ജഴ്സി ആയാപറമ്ബ് വലിയദിവാൻജി നേടി.