വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു; സിഡിഎസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ കാട്ടില്‍തെക്കെതില്‍ വള്ളമാണ് മറിഞ്ഞത്;  വള്ളത്തില്‍ ഉണ്ടായിരുന്നത് 25 ഓളം വനിതകള്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു; സിഡിഎസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ കാട്ടില്‍തെക്കെതില്‍ വള്ളമാണ് മറിഞ്ഞത്; വള്ളത്തില്‍ ഉണ്ടായിരുന്നത് 25 ഓളം വനിതകള്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

സ്വന്തം ലേഖിക

ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു.

വനിതകള്‍ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടര്‍ ഉടൻ തന്നെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാട്ടില്‍തെക്കേതില്‍ വള്ളമാണ് മറിഞ്ഞത്.

ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകള്‍ വള്ളത്തില്‍ ഉണ്ട്. കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവര്‍ത്തനം നടത്തുന്നു.

ചുണ്ടൻവള്ളങ്ങളുടെ ഫൈനല്‍ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനല്‍ മത്സരം ആയിരുന്നു. അപകടത്തില്‍പെട്ട വള്ളത്തില്‍ ഉള്ളവരെ ബോട്ടുകളില്‍ കരക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്കിടെ ആയിരുന്നു അപകടം.