ചക്ക വേവിച്ചു കൊടുത്തില്ല എന്ന പേരിൽ അമ്മയെ തല്ലിച്ചതച്ചു കൈകൾ അടിച്ചൊടിച്ചു ; മകൻ അറസ്റ്റിൽ

ചക്ക വേവിച്ചു കൊടുത്തില്ല എന്ന പേരിൽ അമ്മയെ തല്ലിച്ചതച്ചു കൈകൾ അടിച്ചൊടിച്ചു ; മകൻ അറസ്റ്റിൽ

പത്തനംതിട്ട :ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരില്‍ റാന്നിയില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ ക്രൂരമായി മര്‍ദിച്ചു.

 

65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്ബ് കൊണ്ട് അടിച്ചതും മര്‍ദ്ദിച്ചതുമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.