പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച ; ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു

പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച ; ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

പൊൻകുന്നം : മധ്യവയസ്കയുടെ സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ കാരമല ഭാഗത്ത് രാജീവ്‌ ഭവനം വീട്ടില്‍ രാജീവ് എസ്.മേനോൻ(43) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ രണ്ടാം തീയതി വൈകിട്ട് 4:45 മണിയോടുകൂടി ചിറക്കടവ് ഭാഗത്ത് വച്ച് ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

ചിറക്കടവിൽ പ്രവർത്തിക്കുന്ന മധ്യവയസ്കയുടെ മുറുക്കാന്‍ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന ഇയാൾ ആക്ടീവ സ്കൂട്ടറിൽ എത്തുകയും, തുടർന്ന് കടയുടമയായ മധ്യവയസ്ക സാധനങ്ങൾ എടുത്തുകൊണ്ടിരിക്കെ ഇയാൾ മധ്യവയസ്കയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കയറി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്.റ്റി, എസ്.ഐ മാരായ മാഹിം സലിം, സുനിൽകുമാർ സി.പി.ഓ മാരായ വിനീത് ആർ.നായർ, നിശാന്ത് കെ.എസ്, സുരേഷ് എ.ജെ,സാജുമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നതായിരുന്നു ഇയാളുടെ രീതി . എരുമേലി പഴയിടം ഭാഗത്ത് മറ്റൊരു മധ്യവയസ്ക നടത്തുന്ന മുറുക്കാൻ കടയില്‍ കയറി ഇയാള്‍ അവരുടെ മാല മോഷ്ടിച്ചു കടന്നുകളഞ്ഞിരുന്നതായും, കൂടാതെ മണർകാടുള്ള മറ്റൊരു മുറുക്കാൻ കടയിൽ കയറി അവിടെനിന്നും മാല കവർച്ച ചെയ്യാൻ ശ്രമം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു