മോഷ്ടിച്ച സ്കൂട്ടറിൽ എത്തി മാല മോഷ്ടിക്കാൻ ശ്രമം, പ്രതിയെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടി യുവതി

മോഷ്ടിച്ച സ്കൂട്ടറിൽ എത്തി മാല മോഷ്ടിക്കാൻ ശ്രമം, പ്രതിയെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടി യുവതി

തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടി യുവതി. കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തില്‍ അനില്‍കുമാറിനെയാണ് യുവതി പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി മാല പൊട്ടിക്കാനായിരുന്നു ഇയാളുടെ ശ്രമം.

കാട്ടായിക്കോണം പേരൂത്തല ശ്രീജേഷ് ഹൗസില്‍ എസ്.അശ്വതിയുടെ മാലയാണ് മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിച്ചത്. ചേങ്കോട്ടുകോണം ജംക്ഷനിലാണു സംഭവം. അശ്വതിയും ഭർത്താവ് ശ്രീജേഷും ചേങ്കോട്ടുകോണത്തെ സ്വകാര്യആശുപത്രിക്കു മുന്നിലുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്നു മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് സംഭവം.

സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് അശ്വതിയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുക്കുക ആയിരുന്നു. മാല പല കഷണങ്ങളായി പൊട്ടിപ്പോയി. ഒരു കഷണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അശ്വതി മോഷ്ടാവിന്റെ ഷർട്ടിലും സ്‌കൂട്ടറിലുമായി പിടിച്ചുവലിച്ചു. പിടിവലിക്കിടെ മാല പ്രതി വായിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്വതിയെ വലിച്ചിഴച്ച്‌ സ്‌കൂട്ടർ മുന്നോട്ടുപോയെങ്കിലും പിടിവിട്ടില്ല. തുടർന്നു നിയന്ത്രണം തെറ്റി സ്‌കൂട്ടറില്‍നിന്നു പ്രതി വീണു. ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടിച്ചുവച്ചതിനാല്‍ മാല വിഴുങ്ങാനായില്ല. വീഴ്ചയില്‍ അനില്‍കുമാറിന്റെ തലയ്ക്കും അശ്വതിയുടെ കഴുത്തിനും തോളിനും കാലിനും പരുക്കേറ്റു. പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.