വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറില്‍ വന്ന് വയോധികയുടെ മാല പൊട്ടിച്ചു കടന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ആലപ്പുഴ: വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറില്‍ വന്ന് വയോധികയുടെ മാല പൊട്ടിച്ചു കടന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ മുനിസിപ്പല്‍ കളപ്പുര വാര്‍ഡില്‍ ചക്കംപറമ്പ് വീട്ടില്‍ രമാദേവി (45) ആണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം കലവൂര്‍ പാലത്തിന് തെക്കുവശത്തുള്ള റോഡിലാണ് സംഭവം. നടന്നു പോകുകയായിരുന്ന 81 വയസ്സുകാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കം വരുന്ന മാലയുടെ കഷണവുമായി കടന്നു കളയുകയും ചെയ്യുകയായിരുന്നു.
സ്കൂട്ടറിലെത്തിയ യുവതി സമീപമെത്തി വിവരം തിരക്കാനെന്ന വ്യാജേന സംസാരിച്ച് നില്‍ക്കുകയും തുടര്‍ന്ന് മാല പൊട്ടിച്ച് കടക്കുകയുമായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പർ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്വര്‍ണം ആലപ്പുഴയിലെ ഒരു കടയില്‍ നിന്നു കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.