play-sharp-fill
തവനൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്

തവനൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ഇന്നലെയാണ് പരിശോധന നടത്തിയത്.

രണ്ട് ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുക്കുകയും ചെയ്തു. ജയിലിൽ സിസിടിവി ഇല്ല.