play-sharp-fill
മാസപ്പടി ആരോപണം;അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

മാസപ്പടി ആരോപണം;അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

സ്വന്തം ലേഖിക

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ ടി യുടെ കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണം സംബന്ധിച്ച്‌ രേഖകള്‍ ഹാജരാക്കാൻ ഹൈക്കോടതിയും നിര്‍ദേശിച്ചു. അന്വഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ടെങ്കിലും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) അന്വേഷണത്തിന് തടസമില്ലെന്നും അതാണ് ഹര്‍ജിയിലെ ആവശ്യമെന്നും ഹര്‍ജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോണ്‍ ജോര്‍ജ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി 24 ന് പരിഗണിക്കാൻ മാറ്റി.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്ബാകെ കമ്ബനിയധികൃതര്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്ക് പണം നല്‍കിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം. ഇതില്‍ അന്വേഷണം നടത്താൻ എസ് എഫ് ഐ ഒ ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സി എം ആര്‍ എല്‍ കമ്ബനിയിലെ മൈനോറിറ്റി ഷെയര്‍ ഹോള്‍ഡറുമായ ഹര്‍ജിക്കാരൻ ആരോപിക്കുന്നു.