നഗരസഭകൾക്ക് കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ സഹായം അനുവദിച്ചു; പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിനേയും അഭിനന്ദിച്ച് കോട്ടയം നഗരസഭ ബി ജെ പി പാർലമെന്ററി പാർട്ടി യോഗം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭ ബി ജെ പി പാർലമെന്ററി പാർട്ടി യോഗം പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിനേയും അഭിനന്ദനന്ദിച്ചു. നഗരസഭകൾക്ക് കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ അനുവദിച്ചതിനാണ് പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിനേയും അഭിനന്ദനന്ദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി (ഇൻഫ്രാസ്ട്രക്ചർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്) കോർപ്പേറഷൻകൾക്കും നഗരസഭകൾക്കും 50 വർഷത്തേയ്ക്ക് പലിശ രഹിത വായ്‌പയായാണ് തുക നൽകുക.
അതേസമയം പദ്ധതികളുടെ രൂപരേഖ ഈ മാസം തന്നെ നൽകണം. കേന്ദ്ര സർക്കാർ നഗരസഭകൾക്ക് അനുവദിച്ച 400 കോടി പലിശരഹിത വായ്പ സഹായം ഉപയോഗിച്ച് കോട്ടയം നഗരസഭ തിരുനക്കര ബസ്സ് സ്റ്റാന്റ് കം കോംപ്ലക്സ് കെട്ടിടം ഡിപിആർ തയ്യാറാക്കി നിർമ്മിക്കുന്നതിനുള്ള സുവർണ്ണ അവസരം പ്രയോജനപ്പെടുത്തുന്നതിനായി ആവശ്യപ്പെടുമെന്ന് യോഗം തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം അതിനുള്ള തീരുമാനം എടുക്കുവാൻ അടിയന്തിര കൗൺസിൽ യോഗം വിളിക്കുന്നതിന് ആവശ്യപ്പെടുന്നതായും യോഗത്തിൽ പറഞ്ഞു. ബസ് സ്റ്റാൻഡുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, വിനോദകേന്ദ്ര വികസനം, ശുദ്ധജലവിതരണ പദ്ധതി വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾ, ശുചിമുറി കോംപ്ലക്സ്, വ്യവസായ പദ്ധതികൾക്കു ചുറ്റുമുള്ള റോഡുകൾ, ടൗൺ ഹാളുകൾ, വൈദ്യുതി ശ്മശാനങ്ങൾ, പൈതൃക സംരക്ഷണം, ജിംനേഷ്യത്തോടു കൂടിയ പാർക്ക് തുടങ്ങിയ പദ്ധതികൾക്കു ചെലവഴിക്കാനാണ് തുക ആനുവദിച്ചിരിക്കുന്നത്.
ചടങ്ങിൽ പാർലമെന്ററി പാർട്ടി ലീഡർ അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു. ആർ മോഹൻ, നഗരസഭ വിദ്യാഭ്യാസ കല – കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, റീബാ വർക്കി കെ.യു. രഘു, ബിജു പാറയ്ക്കൽ, ജയ. എസ്, ദിവ്യ സുജിത്ത് എന്നിവർ സംസാരിച്ചു.