play-sharp-fill
പുലിയ്ക്ക് കെണിയാരുക്കി പട്ടാളക്കുന്നില്‍ കൂടൊരുങ്ങി; നാട്ടുകാരുടെ ഭീതിയെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയുടെ നിര്‍ദേശത്തിൽ പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു 

പുലിയ്ക്ക് കെണിയാരുക്കി പട്ടാളക്കുന്നില്‍ കൂടൊരുങ്ങി; നാട്ടുകാരുടെ ഭീതിയെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയുടെ നിര്‍ദേശത്തിൽ പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു 

സ്വന്തം ലേഖകൻ  

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി പട്ടാളക്കുന്നില്‍ രണ്ട് ആടുകളെ പുലിയാണ് പിടിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ മേഖലയില്‍ കൂട് സ്ഥാപിച്ചു. ശനിയാഴ്ച രാത്രി 9.30 ടെയാണ് എരുമേലി റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്റെ നേതൃത്വത്തില്‍ കൂട് എത്തിച്ചത്.

മണിക്കൊമ്ബേല്‍ റെജിയുടെ രണ്ട് ആടുകളെയാണ് പുലി പിടിച്ചത്. ഇതോടെ പ്രദേശവാസികള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച്‌ അടിയന്തരമായി കൂട് സ്ഥാപിക്കാൻ നിര്‍ദ്ദേശം നല്‍കി. മടുക്ക മൈനാകുളത്ത് ചക്കാലയില്‍ സുനില്‍കുമാറിന്റെ വളര്‍ത്തു നായയെയും പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്.