സിമന്റുമായി എത്തിയ ലോറി പോസ്റ്റ് ഇടിച്ച് ഒടിച്ചു: പനമ്പാലത്ത് വൈദ്യുതി മുടങ്ങി; മെഡിക്കൽ കോളേജ് – ചുങ്കം റോഡിൽ ഗതാഗതം മുടങ്ങി

സിമന്റുമായി എത്തിയ ലോറി പോസ്റ്റ് ഇടിച്ച് ഒടിച്ചു: പനമ്പാലത്ത് വൈദ്യുതി മുടങ്ങി; മെഡിക്കൽ കോളേജ് – ചുങ്കം റോഡിൽ ഗതാഗതം മുടങ്ങി

തേർഡ് ഐ ബ്യൂറോ

കോട്ടയം: സിമന്റുമായി ഗോഡൗണിലേയ്ക്ക് എത്തിയ പടുകൂറ്റൻ ലോറി പോസ്റ്റ് ഇടിച്ചു തകർത്തതോടെ ആർപ്പൂക്കര പനമ്പാലത്ത് വൈദ്യുതി മുടങ്ങി. ഒടിഞ്ഞ പോസ്റ്റ് റോഡിനു നടുവിലേയ്ക്കു വീഴുക കൂടി ചെയ്തതോടെ പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. ഇതോടെ ചുങ്കം – മെഡിക്കൽ കോളേജ് റോഡിൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.

വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ആർപ്പൂക്കര പനമ്പാലം റോഡിൽ സിമന്റ് കയറ്റിയെത്തിയ ലോറി പോസ്റ്റ് ഇടിച്ചു തകർത്തത്. ലോറി ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു റോഡിനു നടുവിലേയ്ക്കു വീഴുകയായിരുന്നു. ഇതോടെ പ്രദേശമാകെ ഇരുട്ടിലായി മാറി. സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പൊലീസ് സംഘം ലോറിയുടെ താക്കോൽ ഊരിയെടുത്ത് ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനമ്പാലത്തെ സിമന്റ് ഗോഡൗണിലേയ്ക്ക് സാധനങ്ങളുമായി എത്തിയ പതിനാറ് വീലുള്ള വലിയ ലോറിയാണ് അപകടത്തിനു ഇടയാക്കിയത്. ഗോഡൗണിനുള്ളിലേയ്ക്കു കയറുന്നതിനായി ലോറി പിന്നിലേയ്ക്ക് എടുക്കുന്നതിനിടെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്നു, രാവിലെ പൊലീസ് സംഘവും കെ.എസ്.ഇബി അധികൃതരും സ്ഥലത്ത് എത്തി ക്രെയിൻ ഉപയോഗിച്ച് പോസ്റ്റ് പുനസ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്.

ജോലികൾ നടക്കുന്നതിനായി ഈ വഴിയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ട്. മെഡിക്കൽ കോളേജ് – ചുങ്കം റോഡിൽ രാവിലെ മുതൽ തന്നെ വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.