video
play-sharp-fill
നീല ട്രോളി ബാ​ഗുമായി കെഎസ്‍യു നേതാവ് ഫെനി; കോറിഡോറിലേക്ക് എത്തിയപ്പോൾ പെട്ടി മിസ്സിം​ഗ്; ഒപ്പം ഷാഫിയും  ശ്രീകണ്ഠനും ജ്യോതികുമാറും; കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം; വെല്ലുവിളി ഏറ്റെടുത്ത് സിപിഎം; ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കോൺ​ഗ്രസ് നേതാക്കൾ പെട്ടു..?

നീല ട്രോളി ബാ​ഗുമായി കെഎസ്‍യു നേതാവ് ഫെനി; കോറിഡോറിലേക്ക് എത്തിയപ്പോൾ പെട്ടി മിസ്സിം​ഗ്; ഒപ്പം ഷാഫിയും ശ്രീകണ്ഠനും ജ്യോതികുമാറും; കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം; വെല്ലുവിളി ഏറ്റെടുത്ത് സിപിഎം; ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കോൺ​ഗ്രസ് നേതാക്കൾ പെട്ടു..?

പാലക്കാട്: കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം. ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാ​ഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഷാഫി പറമ്പിൽ എംപി, ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതാണ് ‌ദൃശ്യങ്ങളിലുള്ളത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു. നിരവധി ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്.

കോറിഡോറിലെ ദൃശ്യങ്ങളിൽ ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളിൽ കാണുന്നുണ്ട്. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഫെനിയുടെ കയ്യിൽ അപ്പോൾ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളിൽ പിഎ രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തം.

എന്നാൽ, സിപിഎം പറയുന്നത് അനുസരിച്ച് രാത്രി 10.54ന് ഫെനി നൈനാൻ ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് റൂമിലേക്ക് തിരിച്ചു വരുന്നു. ട്രോളി ബാഗുമായി കോൺഫറൻസ് റൂമിൽ കയറുന്നു. രാഹുൽ പുറത്തേക്ക് പോകുന്നു, പെട്ടിയിലെ പണം കോൺഫറൻസ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു.

പെട്ടി വാഹനത്തിൽ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നുവെന്നുമാണ് സിപിഎം പറയുന്നത്. ശേഷം ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു. മുറിയിൽ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പിഎയും പുറത്തേക്ക് ഓടിപ്പോകുന്നുവെന്നും ഈ സമയം കോൺഫറൻസ് റൂമിൽ ഉണ്ടായിരുന്ന ഷാഫി, ശ്രീകണ്ഠൻ, ചാമക്കാല പുറത്തേക്ക് പോകുന്നുവെന്നുമാണ് സിപിഎമ്മിൻ്റെ വാദം.