
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടു. പരീക്ഷാ സേവനങ്ങൾക്കായി കോംപ്റ്റ് (COEMPT) കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയം നിർദേശം നൽകി.
കരാർ അനുവദിച്ച നടപടിക്രമങ്ങൾ, ടെൻഡർ വ്യവസ്ഥകൾ, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ മന്ത്രാലയം ശേഖരിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണത്തിൽ ക്രമക്കേടുകളോ വീഴ്ചകളോ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







