Spread the love

ചിങ്ങവനം: വിവിധ പരിപാടികളോടെ ചിങ്ങവനത്ത്
സ്കൂൾ പ്രവേശനോത്സവം നടത്തി.

video
play-sharp-fill

ചിങ്ങവനം ഗവണ്മെന്റ് യൂ. പി. സ്കൂളിൽനടത്തിയ പ്രവേശനോത്സവത്തിൽ മധുരപലഹാര വിതരണം നവാഗതർക്ക് വരവേൽപ്,എസ്. എസ്. എൽ. സിപരീക്ഷയിൽഫുൾ A+കരസ്തമാക്കിയ പൂർവവിദ്യാർഥിയെ മൊമെന്റോ നൽകി അനുമോദിക്കൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് എന്നിവനടത്തി ശ്രദ്ധേയമായി.

ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് എം കെ രതീഷ് അദ്ധ്യക്ഷനായി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ പ്രസാദ് ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സൂസൻ കെ സേവിയർ മുഖ്യ സന്ദേശം നൽകി. സി. ആർ. സി കോ ഓർഡിനേറ്റർ മുർഷിതാമോൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗം ടി എസ് വിജയകുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് വിനോദ്. പി ആർ, കവിത പി. എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ജിജി റജീന കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രശ്മി പി. ആർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ്സ്

കേരളശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിഷയം അവതരിപ്പിച്ചു ഉത്ഘാടനം ചെയ്തു.എസ്. എസ്. എൽ. സി. പരീക്ഷയിൽ ഫുൾ A+കരസ്ഥമാക്കിയ കൃഷ്ണപ്രിയ രാജിന് ജോജി കൂട്ടുമ്മേൽ മൊമെന്റോ നൽകിഅനുമോദിച്ചു