
തൃശൂർ : ചൊവ്വന്നൂരില്‍ മൂന്ന് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
പ്രദേശവാസികളായ മൂന്ന് പേരെ ആണ് നായ ആക്രമിച്ചത്. ചൊവ്വന്നൂർ വിളക്കുംതറ സ്വദേശി രാജീവിന്റെ ഭാര്യ സൗമ്യ, ചൊവ്വന്നൂർ മീമ്പികുളം സ്വദേശി കണ്ടിരുത്തി വീട്ടില്‍ 56 വയസ്സുള്ള സുരേഷ്, ചൊവ്വന്നൂർ വിളക്കുംതറ സ്വദേശി 48 വയസ്സുള്ള വിജീഷ് എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇതിനു പിന്നാലെ നായ ചത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേർ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ല എന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







