play-sharp-fill
സി.ബി.എസ്.ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 94.4

സി.ബി.എസ്.ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 94.4

ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. results.cbse.nic.in, parikshasangam.cbse.gov.in, cbseresults.nic.in, cbse.gov.in, digilocker.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. 94.40 ആണ് വിജയശതമാനം. തിരുവനന്തപുരം​ മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയം-99.68 ശതമാനം.

18 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയെഴുതിയത്. ഈ വർഷം രണ്ടു ടേമുകളായാണ് പരീക്ഷ നടത്തിയത്.ടേം വൺ ഫലം ഫെബ്രുവരിയിൽ ​പ്രഖ്യാപിച്ചിരുന്നു.


രണ്ടു ടേമുകളുടെയും സംയുക്ത ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഫലപ്രഖ്യാപനം വൈകുന്നതു മൂലം ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടമാകു​മോ എന്ന ആശങ്കയിലായിരുന്നു വിദ്യാർഥികൾ. സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group