സിബിഎസ്ഇ 10, 12 പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും

സിബിഎസ്ഇ 10, 12 പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായെന്നാണു വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കകം മൂല്യനിർണയം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 2 ദിവസം കൂടി കഴിഞ്ഞു വ്യാഴാഴ്ചയാണു പൂർത്തിയായത്.

സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറി തലം മുതലുള്ള അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് പ്രായോഗിക പരിശീലനം നൽകുന്നു. മേയ് 2 മുതൽ ആരംഭിക്കുന്ന 3 ദിവസത്തെ പരിശീലനം പല ബാച്ചുകൾക്കായി ഓഗസ്റ്റ് വരെ നീളും. 8 മുതൽ 12 വരെ ക്ലാസുകളിലെ എൺപതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്ന് കൈറ്റ് സിഇഒ എ.അൻവർ സാദത്ത് അറിയിച്ചു.

എംജി ഓഫ് ക്യാംപസ് പരീക്ഷ മേയ് 3 മുതൽ

എംജി സർവകലാശാലയിലെ ഓഫ് ക്യാംപസ് പ്രോഗ്രാമുകളുടെ സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷകൾ മേയ് 3ന് ആരംഭിക്കും. ടൈംടേബിളിന്: www.mgu.ac.in. 0481 2733333.