സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞ് ഭീഷണി ; അപ്പാര്‍ട്മെന്റില്‍ എത്തി തോക്ക് ചൂണ്ടി ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞുകൊണ്ട് അപ്പാര്‍ട്മെന്റില്‍ എത്തി തോക്ക് ചൂണ്ടുകയായിരുന്നു.
ഇന്ന് വൈകീട്ടാണ് സംഭവം. ഇരുമ്പനത്തുള്ള വാലി ഹൈറ്റ്സ് എന്ന അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഇവിടെ താമസിക്കുന്ന രാമകൃഷ്ണനെയാണ് ഭീഷണിപ്പെടുത്തിയത്. അപ്പാര്‍ട്മെന്റിലെത്തിയ നാലംഗ സംഘം സെക്യൂരിറ്റി ജീവനക്കാരനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും രാമകൃഷ്ണനെ വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായി. സിബിഐ അംഗങ്ങളാണെന്നാണ് അപ്പോള്‍ സംഘം പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംശയം തോന്നിയ രാമകൃഷ്ണന് ഇവരെത്തിയ വാഹനത്തിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സമീപത്തുണ്ടായിരുന്നവരെയും സംഘം ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ രാമകൃഷ്ണന് ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.