കത്തോലിക്ക സഭ നടത്തുന്ന ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവം ; മലയാളി വൈദികന് അനില്‍ മാത്യു അറസ്റ്റില്‍.
ഭോപ്പാല്‍: കാര്‍മലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ ) കോണ്ഗ്രിഗേഷന് കീഴിലുള്ള ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 26 കുട്ടികളെ കാണാതായി എന്ന ആരോപണത്തിന്റെ പേരിലാണ് ‘ആഞ്ചല്‍’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഫാ.അനില്‍ മാത്യുവിനെ ഞായറാഴ്ച മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഇപ്പോള്‍ റിമാന്‍ഡിലാണ്. ബാലവകാശ സംരക്ഷണ നിയമ പ്രകാരമാണ് കേസ് എടുത്തതെന്ന് സിഎംഐ പ്രൊവിൻഷ്യല്‍ വികാരിയായ ഫാ.ജോണ്‍ ഷിബു പള്ളിപ്പാട്ട് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
അനധികൃത ചില്‍ഡ്രൻസ് ഹോം നടത്തുന്നു എന്ന ആരോപണത്തിന്റെ പേരില്‍ ദേശിയ ബാലാവകാശ കമ്മിഷൻ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 26 കുട്ടികളെ കാണാനില്ലെന്ന് കമ്മിഷൻ കണ്ടെത്തിത്. എന്നാല്‍ ഇവര്‍ മാതാപിതാക്കളുടെ കൂടെയുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. പക്ഷെ, ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായ വൈദികനെതിരെ മതപരിവര്‍ത്തന നിരോധന വകുപ്പ് കൂടി ചുമത്തിയേക്കുമെന്ന് സഭ അധികൃതര്‍ ഭയപ്പെടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group