video
play-sharp-fill

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തും ; ഔദ്യോഗികമായി നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല ; ഫ്രഞ്ചൈസിയുമായി കരാറിലേര്‍പ്പെട്ടതായി വിവരം

സ്വന്തം ലേഖകൻ ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീം മുന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് ഇതിനോടകം കരാറിലേര്‍പ്പെട്ടതായാണ് വിവരം. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ […]

കേരള ക്രിക്കറ്റ് ലീഗ് : ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് തകർത്തു ; ആലപ്പി റിപ്പിള്‍സിന് രണ്ടാം വിജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് പരാജയപ്പെടുത്തി കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് രണ്ടാമത്തെ വിജയം സ്വന്തമാക്കി. ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച തുടക്കം സമ്മാനിച്ചു. സ്കോർ 51ൽ നിൽക്കുമ്പോൾ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്ണുമായി പുറത്തായി. ഇതോടെ ആലപ്പി റിപ്പിള്‍സിന്റെ ബാറ്റില്‍ നിന്നുള്ള റണ്ണൊഴുക്ക് കുറഞ്ഞു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നീല്‍ സണ്ണിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് സ്കോർ ബോർഡ് […]

കേരള ക്രിക്കറ്റ് ലീഗ് : രണ്ടാം ദിവസത്തെ ആദ്യ മല്‍സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴിന് എട്ടു വിക്കറ്റ് ജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റിന്റെ ജയം. ടോസ് നേടിയ കൊല്ലം ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 16.4 ഓവറില്‍ ലക്ഷ്യം കണ്ടു. കൊല്ലത്തിന്റെ ഓപ്പണിംഗ് ബൗളര്‍മാരായ കെ.എം. ആസിഫും എന്‍.പി ബേസിലും ആദ്യ ഓവറുകളില്‍ തന്നെ കാലിക്കറ്റിന്റെ മികച്ച റൺസ് എന്ന സ്വപ്നം തകർത്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പ്രകടനം അവസാന ഓവറുകളില്‍ കാലിക്കറ്റിനെ […]

കേരള ക്രിക്കറ്റ് ലീഗ് : ബാസിത്തിന്റെ ഓള്‍റൗണ്ട് മികവില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ; ബ്ലൂ ടൈഗേഴ്‌സിനെതിരേ ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

സ്വന്തം ലേഖകൻ കേരള ക്രിക്കറ്റ് ലീഗ് പ്രഥമ സീസണിലെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം. മഴ കളിച്ച മത്സരത്തില്‍ ജയദേവന്‍ മഴ നിയമപ്രകാരം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 122 റണ്‍സിന് പുറത്തായി. മറുപടിയായുള്ള ട്രിവാന്‍ഡ്രം റോയല്‍സിന്റെ ബാറ്റിങ്ങിനിടെ മഴയെത്തി. 14.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 83 റണ്‍സെന്ന നിലയിലായിരിക്കേയാണ് മഴയെത്തിയത്. 12 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റും 18 റണ്‍സുമെടുത്ത റോയല്‍സ് ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്താണ് കളിയിലെ ഹീറോ. ടൂര്‍ണമെന്റ് ചലച്ചിത്രതാരം […]

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന് ; പരാജയപ്പെടുത്തിയത് അഞ്ചു വിക്കറ്റിന് ; ജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനാണ് റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റിപ്പിള്‍സ് മറികടന്നു. സെഞ്ചുറിക്ക് എട്ടു റണ്‍സ് മാത്രമകലെ പുറത്തായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സാണ് റിപ്പിള്‍സിന്റെ ജയത്തില്‍ നിര്‍ണായകമായത്. വെറും 47 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ഒമ്പത് സിക്‌സും മൂന്ന് ഫോറുമടക്കം 92 റണ്‍സെടുത്ത് 16-ാം ഓവറിലാണ് പുറത്തായത്. മൂന്നാം […]

രാജ്യത്തിന് അഭിമാന നിമിഷം; ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലയാളി പെൺകുട്ടി; നേരിടേണ്ടത് 40 രാജ്യങ്ങളില്‍ നിന്നുള്ള 144 മത്സരാർത്ഥികളെ

കൊച്ചി: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തില്‍ ഈ കായികയിനത്തില്‍ നിദ രാജ്യത്തിന്റെ യശ്ശസുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എഫ്.ഇ.ഐ ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി നിദ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇക്കൊല്ലം സെപ്റ്റംബര്‍ ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ അഥവാ എഫ്.ഇ.ഐയാണ് മത്സരങ്ങള്‍ നടത്തുന്നത്. […]

കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും ; ആദ്യ മത്സരം ആലപ്പി റിപ്പിൾസും തൃശ്ശൂർ ടൈറ്റൻസും തമ്മിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീന്‍ ക്യാപ്റ്റന്‍ ആകുന്ന ആലപ്പി റിപ്പിള്‍സും വരുണ്‍ നായനാരുടെ ക്യാപ്റ്റന്‍സിയില്‍ തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ആദ്യ മത്സരം. തുടര്‍ന്ന്, വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകന്‍ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. 60 […]

ഇനി പരിമിതികളെ പൊരുതിത്തോൽപിച്ചവരുടെ ദിനങ്ങൾ ; പാരിസ് പാരാലിംപിക്സിന് വർണാഭമായ തുടക്കം ; 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങൾ ; ഇന്ത്യക്കായി മത്സരിക്കുന്നത് മലയാളി പാരാ ഷൂട്ടർ സിദ്ധാർഥ ബാബു ഉൾപ്പെടെ 84 താരങ്ങൾ

സ്വന്തം ലേഖകൻ പാരിസ്: ഒളിംപിക്സ് ആവേശം അവസാനിച്ച പാരിസിന്റെ മണ്ണിൽ ഇനി പാരാലിംപിക്സ് പോരാട്ടങ്ങൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായിക മേളയുടെ 17ാം അധ്യായമാണ് ഇത്തവണ. വർണാഭമായ കലാ വിസ്മയങ്ങളോടെയാണ് പാരാലിംപിക്സ് പോരാട്ടങ്ങൾക്കും തുടക്കമായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോ പാരാലിംപിക്സിനു തുടക്കമായെന്നു ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് 4 മണിക്കൂറോളം നീണ്ടു. പാരാ അത്‍ലറ്റുകളായ സുമിത് ആന്റിലും ഭാ​ഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്. […]

ഇത് ചരിത്രം! ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ ഇടം നേടി രണ്ട് മലയാളി താരങ്ങൾ ; സജന സജീവനും ആശ ശോഭനയും ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്ന ആദ്യ മലയാളികൾ

ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ രണ്ട് മലയാളി താരങ്ങള്‍. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ ഇടം നേടിയത്. ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതകളെന്ന ചരിത്രനേട്ടം ഇനി സജനയ്ക്കും ആശയ്ക്കും സ്വന്തം. ലോകകപ്പ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതില്‍ വളരെ സന്തോഷം. കൂടെ മലയാളി താരമായ സജ്‌നയുമുണ്ടായതില്‍ ഏറെ സന്തോഷം. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ലോകകപ്പില്‍ ഇന്ത്യ ജയിക്കണമെന്നതാണ് ഏറ്റവും വലിയ സ്വപ്‌നമെന്ന് – ആശ പറഞ്ഞു. ഹര്‍മന്‍പ്രീത് കൌര്‍ നയിക്കുന്ന ടീമിന്റെ വൈസ് […]

രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്ത് മര്യാദയാണ് സംസ്ഥാന സർക്കാർ കാട്ടിയത്? ജന്മനാട്ടിൽ പി.ആർ ശ്രീജേഷ് നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് വി ‍ഡി സതീശൻ

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന താരമായ പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നത് കായിക രംഗത്തോടുള്ള അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പുമാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിംപിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സർക്കാർ ഇതിലൂടെ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാർ തമ്മിലുള്ള തർക്കവും ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങ് മാറ്റി വച്ചതുമൊന്നും അറിയാതെ […]