video
play-sharp-fill

ചരിത്രനേട്ടം ; ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ; ഇന്ത്യയുടെ നേട്ടം പുരുഷ വിഭാഗത്തിൽ

സ്വന്തം ലേഖകൻ ബുഡാപെസ്റ്റ്: ഫിഡെ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ആദ്യമായാണ് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. പുരുഷ വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഗുകേഷ് ഡി, പ്രഗ്നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി എന്നിവര്‍ അടങ്ങിയ സംഘമാണ് കിരീടം നേടിയത്. സ്ലോവേനിയയ്ക്ക് എതിരായ മത്സരം സമനിലയിലായതാണ് ഇന്ത്യയെ കിരീടനേട്ടത്തില്‍ എത്തിച്ചത്. പോയിന്റ് നിലയില്‍ തൊട്ടടുത്തുള്ള ചൈനയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ.ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാലും ചൈനയ്ക്ക് ഇന്ത്യയെ മറികടക്കാനാവില്ല. ഓപ്പണ്‍ വിഭാഗം പത്താം റൗണ്ടില്‍ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചു (2.51.5). ഇന്ത്യയുടെ […]

സച്ചിന്‍ ബേബി തകർത്തു ; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലത്തിന് ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. കാലിക്കറ്റ് മുന്നോട്ടുവച്ച 214 റണ്‍സ് വിജയലക്ഷ്യം കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറിയാണ് കൊല്ലത്തിനു വമ്പന്‍ ജയം സമ്മാനിച്ചത്. 54 പന്തില്‍ നിന്ന് പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്. എല്ലാ മല്‍സരങ്ങളില്‍നിന്നുമായി 528 റണ്ണുകള്‍ നേടിയ സച്ചിനാണ് ലീഗില്‍ ഏറ്റവുമധികം റണ്ണുകള്‍ […]

പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനായി ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് ; 2028 വരെ തുടരും ; നിയമനം ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായി

സ്വന്തം ലേഖകൻ ചണ്ഡീഗഢ്: ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ പരിശീലകനും ഓസ്‌ട്രേലിയന്‍ താരവുമായ റിക്കി പോണ്ടിങ്ങിനെ പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായാണ് നിയമനം. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനമൊഴിഞ്ഞ് രണ്ടുമാസത്തിനുശേഷമാണ് വീണ്ടും ഐ.പി.എല്‍. ടീമിലേക്കുതന്നെയുള്ള മടങ്ങിവരവ്. ഏഴ് സീസണുകളില്‍ ഡല്‍ഹിയെ പരിശീലിപ്പിച്ചിരുന്നു. പഞ്ചാബ് കിങ്‌സുമായി നാലുവര്‍ഷത്തെ കരാറാണ് പോണ്ടിങ്ങിനുള്ളത്. 2028 വരെ തുടരും. കഴിഞ്ഞ ഏഴു സീസണുകളിലായുള്ള പഞ്ചാബിന്റെ ആറാമത്തെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. 2024-ല്‍ പ്ലേഓഫ് കടക്കാതിരുന്ന ടീം ഒന്‍പതാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐ.പി.എലില്‍ ഇത്തവണ മെഗാ ലേലമായതിനാല്‍ […]

ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തി ; കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഫൈനലില്‍ ; 34 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മൽ കാലിക്കറ്റിന്റെ ടോപ്‌സ്‌കോറര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. സെമിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. കാലിക്കറ്റ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ ആയുള്ളൂ. 174 വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സുബിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റിയ ബഷീറും ഗോവിന്ദ് പൈയ്യും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ടീമിനെ […]

കേരള ക്രിക്കറ്റ് ലീഗ് അവസാന പോരാട്ടത്തിലേക്ക്… സെമി ഫൈനൽ മത്സരങ്ങൾ ഇന്ന്; ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും; രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും നേർക്കുനേർ; കലാശ പോരാട്ടത്തിന് ആരൊക്കെയെന്ന് ഇന്നറിയാം

കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയുമാണ് നേരിടുന്നത്. നാളെയാണ് ഫൈനൽ. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കൊല്ലത്തിന് 16 പോയിന്റുണ്ട്. രണ്ട് മത്സരത്തില്‍ മാത്രമാണ് കൊല്ലം തോൽവി രുചിച്ചത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് രണ്ടാമത്. […]

കേരള ക്രിക്കറ്റ് ലീഗ് : ആലപ്പി റിപ്പിള്‍സിനെ 6 വിക്കറ്റിന് തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ; സഞ്ജയ് രാജ് പ്ലേയര്‍ ഓഫ് ദി മാച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ പതിനഞ്ചാംദിവസത്തെ ആദ്യത്തെ കളിയില്‍ ആലപ്പി റിപ്പിള്‍സിനെ ആറു വിക്കറ്റിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് പരാജയപ്പെടുത്തി. ടോസ് നേടിയ കാലിക്കറ്റ് ആലപ്പിയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ആലപ്പി 144 റണ്‍സെടുത്തു. 145 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് 16-ാം ഓവറിലെ അവസാന പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. കാലിക്കറ്റിനുവേണ്ടി സഞ്ജയ് രാജ് 48 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടി. രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജയുടെ […]

കേരളാ ക്രിക്കറ്റ് ലീഗ് : കൊച്ചി ബ്ല്യൂ ടൈഗേഴ്‌സിന് 25 റണ്‍സ് ജയം ; ആനന്ദ് കൃഷ്ണന് സെഞ്ചുറി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ പതിനാലാം ദിവസത്തെ രണ്ടാം കളിയിൽ കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് 25 റണ്‍സിന് ആലപ്പി റിപ്പിള്‍സിനെ പരാജപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്ത കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. കൊച്ചിക്ക് 25 റണ്‍സ് ജയം. സെഞ്ചുറി നേടിയ കൊച്ചിയുടെ ആനന്ദ് കൃഷ്ണനാണ് പ്ലയര്‍ ഓഫ് ദ മാച്ച് […]

ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് സെമിയില്‍ ; കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റിനു 4 വിക്കറ്റ് ജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സെമിയുറപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ടീം അവസാന നാലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. കാലിക്കറ്റ് 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്താണ് കാലിക്കറ്റ് വിജയിച്ചത്. 4 വിക്കറ്റിനാണ് ജയം. കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം സെഞ്ച്വറി സ്വന്തം പേരിലെഴുതി ചേര്‍ത്ത് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിനെ മുന്നില്‍ നിന്നു നയിച്ചു. 58 പന്തുകള്‍ നേരിട്ട് 6 സിക്‌സും […]

ഡയമണ്ട് ലീഗ് ഫൈനല്‍ ; നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം ; ട്രോഫി നഷ്ടമായത്‌ 0.01 മീറ്റർ വ്യത്യാസത്തില്‍

സ്വന്തം ലേഖകൻ ബ്രസല്‍സ്: ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. കടുത്തപോരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് താരം എറിഞ്ഞത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ അന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമനായി. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97മീറ്റര്‍ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി. 86.82 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. തുടര്‍ന്ന് 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്തി. രണ്ടാംതവണയാണ് നീരജ് […]

പിടി ഉഷ സമ്മതമില്ലാതെയാണ് ഫോട്ടോയെടുത്തത്, തനിക്ക് യാതൊരുവിധ സഹായവും നൽകിയിട്ടില്ല; സംഭവം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത് ;ആരോപണവുമായി വിഗ്നേഷ് ഫോഗട്ട്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിനിടെ ആശുപത്രിയിലായ തന്നെ കാണാൻ എത്തിയ പി ടി ഉഷ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തത്. തനിക് യാതൊരുവിധ സഹായവും ഇവർ നൽകിയിരുന്നില്ലെന്നും സംഭവം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിച്ചതെന്നും, ഒരു ഒളിമ്പിക് താരമായ പി ടി ഉഷ, തന്റെ വേദന മനസിലാക്കേണ്ട വ്യക്തിയാണ് എന്നാൽ അതുണ്ടായില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു. ആശുപത്രിയിൽ വിനീഷിനൊപ്പം നിൽക്കുന്ന പിടി ഉഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. “എനിക്ക് എന്ത് പിന്തുണയാണ് അവിടെ ലഭിച്ചതെന്ന് എനിക്കറിയില്ല. പിടി ഉഷ […]