video
play-sharp-fill

ഉത്തര കേരളത്തിലാദ്യമായി 100 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 100 കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. കേരളത്തിന്റെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ നാഴികക്കല്ലാണ് ഇതിലൂടെ പിന്നിട്ടിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ അവയവം മാറ്റിവെക്കല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക കൂടിയാണ് ഇതിലൂടെ ആസ്റ്റര്‍ മിംസ് ചെയ്തിരിക്കുന്നത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വിജയനിരക്കിനോട് കിടപിടിക്കുന്നതാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വിജയനിരക്ക് എന്ന് ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം മേധാവി ഡോ. […]

കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്ന സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

സ്വന്തം ലേഖകൻ കുവൈത്ത് : ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) കുവൈറ്റ് . കഴിഞ്ഞ ദിവസങ്ങളിൽ ഒഴിവാക്കപ്പെട്ടിരുന്ന അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി അധികൃതര്‍ ഫോണില്‍ വിളിച്ചാണ് എംബസിയുമായി തുടർന്ന് സഹകരിക്കണമെന്ന സന്ദേശം നല്‍കിയത്. 2018 ഏപ്രില്‍ മാസം വരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ചെറുതും വലുതുമായ 350ഓളം സംഘടനകളിൽ , ചില സംഘടനകളെ മാത്രം കാര്യകാരണങ്ങളും മുന്നറിയിപ്പുമില്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിവിധ സംഘടനകള്‍ […]

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്രസർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്ര സർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കോവിഡിനെ തുടർന്നു നിരവധി പ്രവാസികളാണ് ദിനം പ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതിൽ നല്ല ശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടുവരുന്നവരാണ് എന്നും ആയതിനാൽ സ്വന്തം നാട്ടിൽ ജീവിതം കരുപിടിപ്പിക്കാൻ ആവശ്യമായ പുനരധിവാസ നടപടികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇതു വരെ പത്ത് ലക്ഷത്തിലധികം ആളുകൾ രാജ്യത്തേക്ക് മടങ്ങി എത്തി എന്നാണ് കണക്ക്. വന്ദേഭാരത്മിഷന്റെ അഞ്ചാം […]

കോളജുകള്‍ക്ക് ഇന്‍ഡസ്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സും മെറിട്രാക്ക് സര്‍വ്വീസസും ധാരണയിലെത്തി

സ്വന്തം ലേഖകൻ  തിരുവനന്തപുരം:  കോളജുകള്‍ക്ക് പ്ലേസ്‌മെന്റ്,നൈപുണ്യ പരീശീലന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയായ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്, മെറിറ്റ് ട്രാക് സര്‍വ്വീസസുമായി സഹകരിച്ച് 1400 കോളജുകള്‍ക്ക് ഇന്‍ഡ്‌സ്്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന്് ധാരണയായി. സബ്ക്രിപ്ഷന്‍ പായ്ക്കിലൂടെയാണ് കോഴ്‌സുകള്‍ നല്‍കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രി അനുബന്ധ വിദഗ്ദ്ധര്‍ നല്‍കുന്ന ഗുണനിലവാരമുള്ള കോഴ്‌സുകളിലേക്ക് കോളജുകള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുകയാണ് സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്.കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോളജുകള്‍ക്കാണ് സേവനം ലഭിക്കുക. ഐടി, ബിസിനസ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന അമ്പതിലധികം കോഴ്‌സുകളുടെ സംയോജനമാണ് സബ്ക്രിപ്ഷന്‍ പായ്ക്ക്.ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്,അനലിറ്റിക്‌സ്, ഡിജിറ്റല്‍ […]

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണം – ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ കുവൈറ്റ് : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് നല്‍കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍ മാറണം. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് , പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സർക്കാരിനെ, കേന്ദ്ര സർക്കാർ അനുവദിക്കണമെന്ന്‌ ഓവർസീസ് എൻ സി പി ആവശ്യപ്പെടുന്നു. വലിയ ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികൾ ഉൾപ്പടെ എല്ലാവരിലും ഉയര്‍ന്നു വരുന്നതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഓവർസീസ് എൻ […]

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി

സ്വന്തം ലേഖകൻ കുവൈറ്റ് : കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർഥന പ്രകാരം നാട്ടിലേക്ക് തിരിച്ചു പോകാന്‍ യാത്രാ ടിക്കറ്റിനുള്ള പണമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന കായംകുളം സ്വദേശി ആഷിഖ് മുഹമ്മദിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി. കഴിഞ്ഞ ഒരു വര്‍ഷമായി ജോലി സ്ഥിരതഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയും കഴിഞ്ഞ മാസം ഇക്കാമ തീർന്ന് മങ്കഫിൽ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ കഴിയുകയുമായിരുന്നു. വിമാന ടിക്കറ്റിനുള്ള പണമില്ലാത്തതിനാല്‍ തിരിച്ചു നാട്ടിലേക്ക് മടങ്ങുവാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ആഷിഖ് മുഹമ്മദിന്റെ അവസ്ഥ അറിഞ്ഞ ഉമ്മൻ ചാണ്ടി കെപിസിസി നിർവാഹകസമിതി […]

കുവൈത് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡൻ്റായിരുന്ന ക്രിസ്റ്റിഫർ ഡാനിയലിന് യൂത്ത് വിങ്ങ് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ യാത്രയയപ്പ് നൽകി: തന്റെ ഇരുപത്തഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കുവൈതിലെ തലമുതിർന്ന കോൺഗ്രസ്സ് നേതാവും കുവൈത് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമായിരുന്ന ക്രിസ്റ്റിഫർ ഡാനിയലിന് ഒഐസിസി കുവൈത് യൂത്ത് വിംഗ് യാത്രയയപ്പ് നൽകി. യൂത്ത് വിംഗിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും അദ്ധേഹം നൽകിയ പ്രചോദനത്തിന് വാക്ക് കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയും കടപ്പാടുമുണ്ടെന്നും,നാട്ടിലെ വിശ്രമജീവിതം ഏറെ സുഖകരമാകട്ടെയെന്നും യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിൻ ജോസ് ആശംസിച്ചു. കോവിഡ് പ്രോട്ടോക്കോളനുസരിച്ച് അദ്ധേഹത്തിന്റെ അബ്ബാസിയയിലെ വസതിയിലെത്തിയാണ് അദ്ധേഹത്തിന് ഉപഹാരം നൽകിയത്. യൂത്ത് […]

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ കുവൈറ്റ് : രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ സൂം മീറ്റിംഗിലൂടെ ചേർന്ന യാത്രയയപ്പ് യോഗം ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു ഉത്‌ഘാടനം ചെയ്തു. ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരിക്കെ ശ്രീ ക്രിസ്റ്റഫർ ഡാനിയൽ നടത്തിയ പ്രവർത്തനങ്ങളെ ഡിസിസി പ്രസിഡന്റ് ശ്രീ എം.ലിജു അഭിനന്ദിച്ചു. യോഗത്തിൽ കെപിസിസി […]

യൂത്ത് കോൺഗ്രസിൻ്റെ ” സ്നേഹസ്പർശം ” പദ്ധതി അഭിമാനപൂർവ്വം അവസാന ഘട്ടത്തിലേയ്ക്ക്……

സ്വന്തം ലേഖകൻ കോട്ടയം : ഓൺ ലൈൻ അദ്ധ്യയനം ആരംഭിച്ച നാൾ മുതൽ ഒട്ടനവധി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുവാൻ സാധിച്ചു എന്ന അഭിമാനത്തോടെ ഞങ്ങൾ യൂത്ത് കോൺഗ്രസ്സ് .”സ്നേഹസ്പർശം” .പദ്ധതിയുടെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. കിടങ്ങൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ എത്തിച്ചു നൽകുവാൻ സാധിച്ചു എന്നതിൽ ഞങ്ങൾ കൃതാർഥരാണ്.പദ്ധതിയുടെ അവസാന ഘട്ടമായി മൂന്ന് വാർഡുകളിൽ അഞ്ച് വിദ്യാർഥികൾക്ക് കൂടി ടെലിവിഷൻ വിതരണം ചെയ്തു. കുവൈറ്റ് പ്രവാസി കൾച്ചറൽ കോൺഗ്രസ്സ്ന്റെ സ്നേഹോപകാരമായ ടെലിവിഷൻ നൽകി കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി […]

ഒ എൻ സി പി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ” സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് സംഘടനാ ഭാരവാഹികൾ മാത്രം പങ്കെടുത്ത് പ്രതീകാത്മക രീതിയിൽ സംഘടിപ്പിച്ചു. ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ഞേരി അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ശ്രീ ടി.പി.പീതാംബരൻ മാസ്റ്റർ ( മുൻ എം എൽ എ ) സ്വാതന്ത്ര്യ ദിന സന്ദേശം […]