നീണ്ട 50 വർഷത്തെ ഇടവേളക്കു ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

വാഷിംഗ്ടണ്‍: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു നീണ്ട കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാസ ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. 1972നു ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് 29 ന് മുഴുവൻ പ്രക്രിയയും പൂർത്തിയാക്കി റോക്കറ്റ് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. എന്നാൽ മനുഷ്യരെ അയയ്ക്കുന്നത് ഈ ദൗത്യത്തിലായിരിക്കില്ല. ഈ ദൗത്യം വിജയകരമായി പൂർത്തിയാകുന്നതോടെ, മനുഷ്യൻ ചന്ദ്രനിലേക്ക് വീണ്ടും പറക്കാൻ തയ്യാറാകും. ലോഞ്ച് ചെയ്യുന്ന റോക്കറ്റുകള്‍ക്ക് കോടികളാണ് നാസ ചെലവിട്ടത്. സ്പേസ് ലോഞ്ച് വെഹിക്കിൾ എന്ന എസ്എൽഎസിനാണ് […]

10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു ; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ 10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം കൈവരിച്ചതായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.  2022 നവംബറിൽ കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 10 ശതമാനം എഥനോൾ ബ്ലെൻഡിങ്ങ് ജൂണിൽ കൈവരിക്കാൻ കഴിഞ്ഞു. ഈ വിജയം സർക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ഇതുമൂലം 2025 ൽ 20% എഥനോൾ ബ്ലെൻഡ് ചെയ്ത പെട്രോൾ നിർമ്മിക്കണമെന്ന ലക്ഷ്യം സ്ഥാപിക്കുകയും ചെയ്തു. പെട്രോളിൽ എഥനോൾ കലർത്തുന്നത് 50,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനും കാരണമായെന്ന് […]

5ജി മൊബൈൽ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 10 മടങ്ങ് വേഗതയും ലാഗ് ഫ്രീ കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന 5ജി മൊബൈൽ ടെലിഫോണി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 ജി മുതൽ രാജ്യത്തെ സാങ്കേതികവിദ്യയുടെ സമഗ്രവികസനം, ഗ്രാമങ്ങളിലുടനീളം ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) ശൃംഖലകൾ സ്ഥാപിക്കൽ , കോമൺ സർവീസസ് സെന്‍ററുകൾ വഴി ഗ്രാമങ്ങളിൽ ഡിജിറ്റൽ സംരംഭകത്വം സാധ്യമാക്കൽ, ഇലക്ട്രോണിക് ചിപ്പുകളുടെ വികസനം തുടങ്ങിയ ലക്ഷ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. “ഇനി നമ്മൾ 5 ജി യുഗത്തിലേക്ക് കടക്കുകയാണ്. അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ ഗ്രാമങ്ങളിലേക്കും ഒപ്റ്റിക്കൽ ഫൈബർ […]

ടെസ്ല മോഡൽ 3 ലോംഗ് റേഞ്ചിനായുള്ള ബുക്കിംഗ് നിർത്തി

യുഎസ്: യുഎസ് ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല യുഎസിലും കാനഡയിലും മോഡൽ 3 ലോംഗ് റേഞ്ച് ഇലക്ട്രിക് കോംപാക്റ്റ് സെഡാന്‍റെ ഓർഡറുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. ബ്രാൻഡിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറിന്‍റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം മോഡൽ 3 ലോംഗ് റേഞ്ചിനായുള്ള ബുക്കിംഗ് പുനരാരംഭിക്കുമെന്ന് വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ബുക്കിംഗ് എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ച് ഗൂഗിൾ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ച് ഗൂഗിൾ. പട്ടം പറത്തുന്ന പാരമ്പര്യത്തെ കേന്ദ്രീകരിച്ച് ഡൂഡിലിലൂടെയാണ് ഗൂഗിളിന്റെ ആഘോഷം. “കേരളത്തിലെ അതിഥി കലാകാരി നീതി വരച്ച ഡൂഡിൽ പട്ടങ്ങളെ ചുറ്റിപ്പറ്റിയുള്ള സംസ്കാരത്തെ ചിത്രീകരിക്കുന്നു. തിളങ്ങുന്ന മനോഹരമായ പട്ടങ്ങൾ സൃഷ്ടിക്കുന്ന കരകൗശല വൈദഗ്ധ്യം മുതൽ ഒരു സമൂഹത്തിന്‍റെ സന്തോഷകരമായ അനുഭവം വരെ. ഉയരുന്ന പട്ടങ്ങളാൽ തിളങ്ങുന്ന ആകാശത്തിന്‍റെ വിശാലമായ വിസ്താരം നാം കൈവരിച്ച വലിയ ഉയരങ്ങളുടെ വർണ്ണാഭമായ പ്രതീകമാണ്. ജിഐഎഫ് ആനിമേഷൻ ചലനാത്മകത വർദ്ധിപ്പിക്കുകയും ഡൂഡിൽ സജീവമാക്കുകയും ചെയ്യുന്നു, “ഗൂഗിൾ പറഞ്ഞു. ഈ സംസ്കാരം ഒരുകാലത്ത് കോളനിവത്കരിക്കപ്പെട്ട […]

ആദ്യത്തെ കൃത്രിമ 3ഡി പ്രിന്റഡ് മനുഷ്യ കോർണിയ വികസിപ്പിച്ചു

ഹൈദരാബാദിൽ ഗവേഷകർ 3ഡി പ്രിന്റഡ് കൃത്രിമ കോർണിയ സൃഷ്ടിച്ച് മുയലിന്‍റെ കണ്ണിലേക്ക് മാറ്റിവച്ചു. എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൽ.വി.പി.ഇ.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐ.ഐ.ഐ.ടി), സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി) എന്നിവിടങ്ങളിലെ ഗവേഷകരാണ് മനുഷ്യന്റെ കോർണിയ ടിഷ്യുവിൽ നിന്ന് 3 ഡി പ്രിന്റഡ് കോർണിയ വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യൻ ക്ളിനീഷ്യൻ-സയന്റിസ്റ്റ് ടീമിന്റെ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നമാണിത്. ട്രാൻസ്പ്ലാന്റേഷനായി ഒപ്റ്റിക്കലും ഫിസിക്കലും ആയി അനുയോജ്യമായ ആദ്യത്തെ 3-ഡി പ്രിന്റഡ് ഹ്യൂമൺ കോർണിയയാണിത്.

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചറിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. അതേസമയം, ആനിമേറ്റഡ് അവതാർ ഉപയോഗിച്ച് വീഡിയോ കോളുകൾക്ക് മറുപടി നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചറിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ജൂണിൽ പൂട്ടുവീണത് 22 ലക്ഷത്തോളം വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക്

ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ. ജൂൺ, ജൂലൈ മാസങ്ങളിലായി 22 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചതായാണ് റിപ്പോർട്ട്. വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് പാലിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ നിരോധിച്ചത്. ഐടി ആക്ട്, 2021 അനുസരിച്ചാണ്, ജൂൺ വരെയുള്ള കാലയളവിൽ വാട്ട്സ് ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്തവരുടെ ഉൾപ്പെടെ 2 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് നിരോധിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ 30 ദിവസം കൊണ്ട് 20 ലക്ഷത്തോളം വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്. വാട്ട്സ് ആപ്പിലേക്ക് […]

ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ഷവോമി; വില 82 ലക്ഷം വരെ

ചൈനീസ് ടെക് ഭീമനായ ഷവോമി മനുഷ്യ വികാരങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടിന്‍റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. സൈബർ വൺ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് വളഞ്ഞ ഒഎൽഇഡി പാനലിന്‍റെ ആകൃതിയിലുള്ള മുഖമാണ് നൽകിയിരിക്കുന്നത്. അതിനുള്ളിൽ രണ്ട് ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തെ ത്രിമാന ദിശയിൽ മനസ്സിലാക്കാനും വ്യക്തികളെ തിരിച്ചറിയാനും ഇത് സൈബർ വണ്ണിനെ സഹായിക്കുന്നു. 177 സെന്‍റിമീറ്റർ വലിപ്പമുള്ള റോബോട്ടിന് 71 ലക്ഷം മുതൽ 82 ലക്ഷം രൂപ വരെയാണ് വില. അതേസമയം, ഷവോമി മേധാവി ‘ലൈ ജുൻ’ റോബോട്ടുമായുള്ള രസകരമായ ഒരു വീഡിയോ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. […]

ടോയ്ലറ്റ് സീറ്റുള്ള ടൊയോട്ട ഫോർച്യൂണർ !

തിരുവനന്തപുരം : മോട്ടോർഹോമുകൾ, ക്യാമ്പർ വാനുകൾ, കാരവാനുകൾ എന്നിവയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ടോയ്ലറ്റ് സാധാരണമാണ്. പക്ഷേ ഒരു സാധാരണ വാഹനത്തിനുള്ളിൽ ടോയ്ലറ്റ് സീറ്റ് ഒരു സ്ഥിരം കാഴ്ചയല്ല. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള ടൊയോട്ട ഫോർച്യൂണർ ഉടമ തന്റെ ഓഫ്-റോഡ് എസ്യുവിയിൽ ഒരു ടോയ്ലറ്റ് സീറ്റ് ഫിറ്റ് ചെയ്തു. യാത്ര ചെയ്യുമ്പോൾ ശുചിത്വമുള്ള ശുചിമുറി കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. ഫോർച്യൂൺ എസ്‌വിക്കുള്ളിലെ ടോയ്‌ലറ്റ് ഇന്റീരിയറിലെ അധിക സ്പെയിസിലേക്കും ബൂട്ട് സ്‌പെയ്‌സിന്റെ പകുതിയിലേക്കും സംയോജിപ്പിച്ചിരിക്കുന്നതിനാൽ ക്യാബിനിനുള്ളിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയും. കമോഡ് ബോക്‌സ് മൂന്നാം നിര […]