പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗതയിൽ പാഞ്ഞ് ഇന്ത്യയുടെ സ്വന്തം വന്ദേഭാരത്
രാജസ്ഥാൻ: ഇന്ത്യൻ റെയിൽവേ കാത്തിരിക്കുന്ന വന്ദേഭാരത്-2 ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത മറികടന്നു. രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ 120, 130, 150, 180 എന്നിങ്ങനെ വിവിധ സ്പീഡ് റേഞ്ചുകളിലാണ് ട്രെയിനിന്റെ ട്രയൽ റൺ നടത്തിയതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലെയും പരിശോധന പൂർത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. സുരക്ഷ ഉൾപ്പെടെ എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. ഓട്ടോമാറ്റിക് വാതിലുകൾ, 180 ഡിഗ്രിയിൽ കറങ്ങുന്ന […]