
ഗാന്ധിനഗർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശ് സ്വദേശിയായ സുരേന്ദ്ര സരോജ് (33) ആണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രതിയുടെ കൈവശം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 35 പാക്കറ്റ് ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് കണ്ടെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO രാജേഷ് എം.കെ.യുടെ നേതൃത്വത്തിൽ എസ്.ഐ ബിജു, എസ്.ഐ അഭിലാഷ്, സി.പി.ഒ ലിബിൻ, സുനു ഗോപി, സുരേഷ് ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.







