വാട്ടർ അതോറിറ്റിയുടെ തോന്ന്യാസം ; ബൈക്ക് യാത്രക്കാരന്റെ ജീവൻ നഷ്ടമായി

സ്വന്തം ലേഖകൻ

ആലപ്പുഴ: ജല അതോറിറ്റിയുടെ അനാസ്ഥയിൽ ബൈക്ക് യാത്രികന് ജീവൻ നഷ്ടമായി. ജല അതോറിറ്റി അധികൃതർ വാൽവ് നന്നാക്കാൻ കുഴിച്ച ശേഷം മൂടാതെ ഇട്ടിരുന്ന കുഴിയിൽ ബൈക്ക് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് മരണമടഞ്ഞത്. തലവടി ആനപ്രമ്പൽ സ്വദേശി ആർ. രാജീവ് കുമാർ (33) ആണ് മരിച്ചത്.

രണ്ടര മാസം മുമ്പ് നടന്ന അപകടത്തിൽ പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രാജീവ് വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 29 നു രാത്രി 7.30ഓടെ അമ്പലപ്പുഴ – തിരുവല്ല റോഡിലായിരുന്നു അപകടം. കേറ്ററിങ് സ്ഥാപനം നടത്തുകയായിരുന്ന രാജീവ് ഈ റോഡിലൂടെ ബൈക്കിൽ വരുന്നതിനിടെ വെള്ളക്കിണർ ജംക്ഷനിൽ വാട്ടർ അതോറിറ്റി ടാങ്കിനു മുന്നിലായിരുന്നു അപകടം. മൂന്നടി താഴ്ചയിൽ ആയിരുന്നു വാൽവ്. വീഴ്ചയിൽ ഇതിന്റെ നോബ് യുവാവിന്റെ കണ്ണിൽ തുളച്ചു കയറുകയും തലയ്ക്കു സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.