play-sharp-fill

രണ്ടിടത്തു മത്സരിച്ചിട്ടും രക്ഷയില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ വിയർക്കുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: നിർണ്ണായകമായ കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നണിപോരാളിയും, മുഖ്യമന്ത്രിയുമായ സിദ്ധരാമ്മയ രണ്ടു സീറ്റിലും പിന്നിൽ. അദ്ദേഹം മത്സരിച്ച ചാമുണ്ടേശ്വരിയിലും, ബദാമിയിലും അദ്ദേഹം ഇപ്പോൾ പിന്നിലാണ്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ദളിത് മുഖ്യമന്ത്രിക്കു വേണ്ടി വഴിമാറാൻ തയ്യാറാണെന്നു സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിനു ഭീഷണി നേരിടേണ്ടി വരുന്നത്. ഖനി അഴിമതിക്കേസിലെ പ്രതിയായ ഖനി വ്യവസായിയും ബിജെപിയുടെ നേതാവുമായ ശ്രീരാമലുവാണ് ഇപ്പോൾ സിദ്ധരാമ്മയെ പിന്നിലാക്കിയിരിക്കുന്നത്. ഇതിനിടെ ചാമുണ്ടേശ്വരിയിൽ ആദ്യം മുതൽ തന്നെ സിദ്ധരാമയ്യ പിന്നിലായിരുന്നു. എന്നാൽ, ബദാമിയിൽ ലീഡ് […]

കർണ്ണാടകയിൽ തൂക്ക് സഭ തന്നെ: ആർക്കും ഭൂരിപക്ഷമില്ലാതെ പോസ്റ്റൽ വോട്ടുകൾ

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ കോൺഗ്രസും -ബിജെപിയും ഒപ്പത്തിനൊപ്പം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കോൺഗ്രസിനു വ്യക്തമായ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ, ആദ്യത്തെ മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 21 ഇടത്ത് കോൺഗ്രസിനായിരുന്നു മുന്നേറ്റം. ആസമയം ബിജെപിക്ക് ഏഴിടത്ത് മാത്രമായിരുന്നു മുന്നേറ്റം. എന്നാൽ, ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ 43 ഇടത്ത് ബിജെപിയും, 41 ഇടത്തു കോൺഗ്രസും 22 ഇടത്തു ജെഡിഎസുമാണ് മുന്നിട്ടു നിൽക്കുന്നത്.