play-sharp-fill

കെ.എം മാണി സെന്റർ ഫോർ  ബഡ്ജറ്റ് റിസർച്ചിന്റെ പേപ്പർപ്രസന്റേഷൻ മത്സരം ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ശനിയാഴ്ച (നാളെ) രാവിലെ 11.30 മുതൽ 4 മണി വരെ കോട്ടയം ജോയ്‌സ് റസിഡൻസിയിൽ വെച്ച് “കെ എം മാണിയുടെ ബഡ്ജറ്റും അധ്വാന വർഗ്ഗ സിദ്ധാന്തവും” എന്ന വിഷയത്തിൽ അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നു.  പേപ്പർ പ്രസന്റേഷൻ മത്സരത്തിന് അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി / പിജി വിദ്ധാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കും. ഏറ്റവും മികച്ച പ്രസന്റേഷന് 10000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 7500 രൂപയും […]

പാർലമെന്റ് തിരഞ്ഞെടുപ്പ്: ബിജെപി പ്രകടന പത്രിക; നിർദേശങ്ങൾ സ്വീകരിച്ച് തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ ജില്ലയിൽ സ്വീകരിച്ച് തുടങ്ങി. നിർദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം റിട്ട്.ചീഫ് ജസ്റ്റിസ് കെടി തോമസ് നിർവഹിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ,ഹിന്ദുസേവ സമിതി സെക്രട്ടറി വെങ്കിട കൃഷ്ണൻ പോറ്റി,നമ്മുടെ കോട്ടയം പ്രസിഡന്റ് പ്രിൻസ് കിഷോർ തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ബിനു ആർ വാര്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് […]

കോട്ടയം ആവേശക്കടലായി: പതിനായിരങ്ങൾ തെരുവുകളിൽ കാത്തു നിന്നു; മുല്ലപ്പള്ളിയുടെ ജനമഹായാത്രയിൽ അലയൊലിതീർത്ത് മഹാജനപ്രവാഹം

സ്വന്തം ലേഖകൻ കോട്ടയം: ആവേശക്കടവായി മാറിയ സ്വീകരണ കേന്ദ്രങ്ങളിൽ ത്രിവർണ പതാക പാറിപ്പറന്നപ്പോൾ, ജനമഹായാത്ര ജനമഹാപ്രവാഹമായി. സിപിഎമ്മിന്റെ അക്രമ കൊലപാതക രാഷ്ട്രീയത്തിനെതിരെ സാധാരണക്കാരുടെ പ്രതികരണത്തിന്റെ കരുത്തുമായി എത്തിയ യാത്രയെ സ്വീകരിക്കാൻ, നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും പതിനായിരങ്ങളാണ് കാത്തു നിന്നത്. ജില്ലയിലെ രണ്ടു ദിവസം നീണ്ടു നിന്ന പര്യടനം പൂർത്തിയാക്കി യാത്ര വെള്ളിയാഴ്ച ആലപ്പുഴയിലേയ്ക്ക് പ്രവേശിക്കും. വെള്ളിയാഴ്ച രാവിലെ ഒൻപതിന് മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിൽ മാധ്യമങ്ങളെ അഭിസംബോധനയും ചെയ്യും. വ്യാഴാഴ്ച രാവിലെ വൈക്കത്ത് ജില്ലയിലെ പര്യടനം ആരംഭിച്ച യാത്ര കടുത്തുരുത്തി, ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ഗംഭീര […]

കൊലയാളികൾക്ക് സി പി എം സംരക്ഷണം നൽകുന്നതിനാലാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നത്: യൂത്ത്ഫ്രണ്ട് (എം )

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിൽ മുൻകാലങ്ങളിൽ സി പി എം നേതൃത്വത്തിൽ നടന്ന മുഴുവൻ കൊലയാളികളെയും സംരക്ഷിച്ച ചരിത്രമാണ് കേരളത്തിൽ നടക്കുന്നതും എന്നും, ആരെ കൊന്നാലുംപാർട്ടി സംരക്ഷിക്കും എന്ന തിരിച്ചറിവും ഉറപ്പുമാണ് സി പി എം പ്രവർത്തകർ തുടർച്ചയായി രാഷ്ട്രായ എതിരാളികളെ നിഷ്ഠുരമായി കൊന്ന് തള്ളാൻ കാരണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കാസ്സർഗോഡ് ഇരട്ടക്കൊല നടത്തിയ യാഥാർത്ഥ പ്രതികളെയും സിപിഎമ്മി നെയും രക്ഷിക്കാനാണ് പിതാംബരന്റെ തലയിൽ കൊലയുടെ ഉത്തരവാദിത്വം കെട്ടി വച്ചിരിക്കുക ആണെന്നും, കൈയ്യ് ഒടിഞ്ഞ് പരുക്ക് […]

കേരളാ സിപിഎമ്മിന് ബംഗാൾ സിപിഎമ്മിന്റെ അവസ്ഥ വരും : ജി.ദേവരാജൻ

സ്വന്തം ലേഖകൻ കോട്ടയം: കൊലപാതക രാഷ്ട്രീയവും അക്രമവും അഹങ്കാരവുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ താമസംവിനാ കേരളാ സിപിഎമ്മിന് ബംഗാ ള്‍ സിപിഎമ്മിന്‍റെ അവസ്ഥ വരുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. അധികാരത്തിന്‍റെ തണലില്‍ നേതാക്കന്മാര്‍ അഹങ്കാരികളും അണികള്‍ ഗുണ്ടാ രാഷ്ട്രീയവുമായി നടന്നതിന്‍റെ ഫലമായിട്ടാണ് മൂന്നര പതിറ്റാണ്ട് തുടര്‍ ഭരണം നടത്തിയിട്ടും സിപിഎം ബംഗാളില്‍ തകര്‍ന്ന് നാമാവശേഷമായതെന്ന്‍ കേരളാ സിപിഎം നേതാക്കള്‍ തിരിച്ചറിയണം. ബംഗാള്‍ സിപിഎം നേതാക്കളുടെ വീടിന്‍റെ പുറകി ല്‍ നിന്നും മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ജനങ്ങള്‍ തോണ്ടിയെടുത്തതും, പാര്‍ട്ടി ആഫീസുകള്‍ കത്തിച്ചതും, നേതാക്കന്മാര്‍ക്ക് […]

സിപിഎമ്മിൽ കൊലയാളികൾക്ക് വീരപരിവേഷം: തിരുവഞ്ചൂർ

സ്വന്തം ലേഖകൻ കോട്ടയം: മനുഷ്യനെ അരുംകൊല ചെയ്യുന്ന ഗുണ്ടകൾക്ക് സിപിഎം വീരപരിവേഷം നൽകുന്നത് ജനാധിപത്യത്തിനു തന്നെ അപമാനമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. രാജ്യത്തിനു വേണ്ടി തീവ്രവാദികളെ വധിച്ച ജവാന്മാരെ സ്വീകരിക്കുന്നതുപോലെയാണ് കൊലയാളികളെ സിപിഎം സ്വീകരിക്കുന്നത്. കൊലപാതകികൾക്ക് മാസംതോറും അലവൻസും വീട്ടുചെലവും ഓരോ കൊലപാതകത്തിനും ബോണസും നൽകുകയാണ്. സിപിഎം ഭരണത്തിൽ കൊലയാളികൾ ശിക്ഷിക്കപ്പെടില്ല എന്ന് ഓരോ ദിവസവും തെളിയുകയാണ്. കൊലപാതകികളെ സംരക്ഷിക്കുന്ന സിപിഎം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഹർത്തലിനോടനുബന്ധിച് കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു […]

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20 നും 21 നും ജില്ലയിൽ: ജാഥയെ സ്വീകരിക്കാൻ വൻ തയ്യാറെടുപ്പുകളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20 നും 21 നും ജില്ലയിൽ പര്യടനം നടത്തും. ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് ജില്ലാ അതിർത്തിയായ മേലുകാവ് കാഞ്ഞിരം കവലയിൽ  ജില്ലാ നേതാക്കൾ ചേർന്ന് യാത്രയെ ജില്ലയിലേയ്ക്ക് സ്വീകരിയ്ക്കും. 20 ന് ജില്ലയിൽ എത്തുന്ന ജാഥ, 21 ന് ഒൻപത് നിയോജക മണ്ഡല കേന്ദ്രങ്ങളിലും സ്വീകരിക്കും. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജാഥയെ നിശ്ചല ദൃശ്യങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. സ്വീകരണ സമ്മേളങ്ങളിൽ വനിതകളടക്കം വൻ ജനപങ്കാളിത്തം ഉണ്ടായിരിക്കും. മുൻ […]

യൂത്ത് കോൺഗ്രസ് ഹർത്താൽ: അയർക്കുന്നത്ത് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അയർക്കുന്നത്ത്  പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോയി കൊറ്റത്തിൽ, ജെയിംസ്‌കുന്നപ്പള്ളി,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ, അജിത്ത് കുന്നപ്പള്ളി,ഷൈലജ റെജി,മോനിമോൾ ജയ്മോൻ,ബിനോയി മാത്യു,തോമസ് പേഴുംകാട്,ബൈജു ചിറമറ്റം,കെ.സി മത്തായി, ജിജി നാഗമറ്റം,ബാബു തോട്ടം,ടോംസൺ ചക്കുപാറ, ജിസ്മോൻ സണ്ണി,ജയദാസ് ആറുമാനൂർ ,ബിജു ഉള്ളാട്ടിൽ,ഷിനു ചെറിയാന്തറ, സജോയ് വട്ടിത്തറ ,എം.ജി ഗോപാലൻ ,പ്രദീഷ് വട്ടത്തിൽ,ടെൽവി അമയന്നൂർ ,ജിതി  ഗോപാൽ,പ്രശാന്ത് താറാംഗലം തുടങ്ങിയവർ പ്രസംഗിച്ചു.

രാഷ്ട്രീയ കൊലപാതകം: സർവകക്ഷിയോഗം വിളിക്കണമെന്ന് : കെ എം മാണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാസർകോട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമാധാന സംരക്ഷണത്തിന്  സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ. എം.  മാണി.   സംഭവത്തിൽ ഉത്തരവാദികളായ  യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . അന്വേഷണം സത്യസന്ധമായും സുതാര്യമായും നടത്തണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.  സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം.  നേതാക്കളും പ്രവർത്തകരും  സംയമനത്തോടെ  ഇടപെട്ട് സ്ഥിതി ശാന്തമാക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

രക്തദാഹത്തിന്റെ രാഷ്ട്രീയത്തെ പിഴുതെറിയണം : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : ഭീകരസംഘടനകളെപ്പോലെ ചോരയോട് ആര്‍ത്തികാണിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി കേരളം ഒറ്റക്കെട്ടയി രംഗത്തുവരണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ഭരണഘടനയുടേയും നവോത്ഥാനത്തിന്റെയുംസംരക്ഷകര്‍ ചമയുന്നവര്‍ തന്നെയാണ് വ്യത്യസ്ത അഭിപ്രായമുള്ളവരെയും വിയോജിക്കുന്നവരെയും നിഷ്‌കരുണം കൊന്ന് തള്ളുകയാണ്.  മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളികള്‍ കേട്ടെങ്കിലും ഈ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ തയ്യാറാകണം. മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഈ രാഷ്ട്രീയ ഭീകരതയുടെ തായ്‌വേര് പിഴുതെറിയാന്‍ രംഗത്തിറങ്ങണം. കാസര്‍ഗോഡിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും നിഷ്‌കരുണം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേരള കോണ്‍ഗ്രസ്സ് […]