play-sharp-fill

ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു ; അഞ്ചര വർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു,കുറ്റപ്പെടുത്താതെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് : മൻമോഹൻ സിംങ്

സ്വന്തം ലേഖകൻ മുംബൈ: എല്ലാ പ്രശ്‌നങ്ങൾക്കുംകാരണം പഴയ സർക്കാരാണെന്നു പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിച്ചുകാണിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യേണ്ടതെന്ന് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പറഞ്ഞു. അഞ്ചരവർഷമായി ഭരണത്തിലിരുന്നിട്ടും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് മുൻ സര്ഡക്കാരിന്റെ ഭാഗത്തെ തെറ്റുകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചുകഴിഞ്ഞു. ചില പിഴവുകളും വന്നിട്ടുണ്ട്.എന്നാൽ അഞ്ചരവർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു. പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ഇത്രയുംസമയം ധാരാളമായിരുന്നു. അതുകൊണ്ട് കുറ്റങ്ങൾ മുഴുവൻ യു.പി.എ.യുടെ തലയിൽ ചുമത്തുന്നതിൽ അർഥമില്ല അത് പറരിഹരിക്കുകയാമ് വേണ്ടതെന്നും മൻമോഹൻ സിംങ് പറഞ്ഞു. മൻമോഹൻസിങ് പ്രധാനമന്ത്രിയും രഘുറാംരാജൻ […]

ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വി.എസിനെ അപമാനിച്ച് കെ.സുധാകരൻ; പ്രായത്തിന്റെ പേരിൽ വി.എസിന് കടുത്ത അധിക്ഷേപം; എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ സിപിഎം

സ്വന്തം ലേഖകൻ കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം വി.എസ് അച്യുതാനന്ദനെതിരെ ആരോപണ ശരങ്ങളുയർത്തി വിവാദ പരാമർശവുമായി വട്ടിയൂർക്കാവിൽ കെ.സുധാകരൻ എം.പി. പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് തന്റെ എതിരാളിയായി മത്സരിച്ച പി.കെ ശ്രീമതിയ്‌ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ പുലിവാല് പിടിച്ച കെ.സുധാകരനാണ ഇപ്പോൾ വി.എസിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവം വിവാദമായെങ്കിലും സിപിഎമ്മിന്റെ ഭാഗത്തു നിന്നും കാര്യമായ പ്രതിഷേധമോ, പ്രതികരണമോ ഇതുവരെയും ഉണ്ടായിട്ടില്ല. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെ.സുധാകരൻ വി.എസിനെതിരെ കടുത്ത അതിക്ഷേപങ്ങൾ ചൊരിഞ്ഞ് രംഗത്ത് എത്തിയത്. വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരിക്കുന്നതിനിടെയാണ് […]

മുഖ്യമന്ത്രിയൊക്കെ അങ്ങ് പുറത്ത് ; സെക്രട്ടേറിയേറ്റിൽ കൂടുതൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയാൽ മുട്ടുകാല് തല്ലിയൊടിക്കും ; സംഘടനാ നേതാവിന്റെ ഭീഷണി

സ്വന്തം ലേഖിക തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ പരിഷ്‌ക്കാരങ്ങൾ തുടർന്നാൽ മുട്ടുകാലു തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷൻ നോട്ടീസ് ഇറക്കിയത് വിവാദമായി. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയും അസോസിയേഷൻ ഭാരവാഹികളും അടങ്ങിയ കമ്മിറ്റിയും ചേർന്ന് നടത്തുന്ന പരിഷ്‌ക്കാരങ്ങൾക്കെതിരെയാണ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എൻ. അശോക് കുമാർ പേരു വച്ച് പ്രസിദ്ധീകരിച്ച നോട്ടീസിൽ കടുത്തഭാഷയിൽ മുന്നറിയിപ്പ് നൽകുന്നത്. ഇത് മുഖ്യമന്ത്രിക്കെതിരായ നിഴൽയുദ്ധമാണെന്നും ഇത് തുടരരുതെന്നും ആവശ്യപ്പെട്ട് മറ്റ് ഭാരവാഹികൾ രംഗത്തെത്തിയിട്ടുണ്ട്. കെ.എ.എസ് നടപ്പാക്കാനും, പഞ്ചിംഗ് കർശനമാക്കാനും ഇ ഫയൽ നിലവിൽ വന്നശേഷം ജോലിയില്ലാതായ […]

ജാതി പറഞ്ഞ് വോട്ട് പിടുത്തം ; എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖിക ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി എൻ.എസ്.എസ് പരസ്യ പിന്തുണയുമായി എത്തിയത് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴയിൽ കോടിയേരിയുടെ പ്രതികരണം. ജാതി സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണ്. തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കുകയാണ്. വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി […]

എൽ.ഡി.എഫിന് തലവേദനയായി അരൂരിൽ പച്ചയിലും മഞ്ഞയിലുള്ള അരിവാൾ ചുറ്റിക ; കടുത്ത പരിഹാസവുമായി കോൺഗ്രസ്സും ബി.ജെ.പിയും രംഗത്ത്

  സ്വന്തം ലേഖിക അരൂർ: മലപ്പുറത്തെ പച്ചചെങ്കൊടി വിവാദത്തിന് പിന്നാലെ അരൂരിലെ പച്ചയിലും മഞ്ഞയിലുമുള്ള അരിവാൾചുറ്റികയും എൽ.ഡി.എഫിന് തലവേദനയാകുന്നു. അരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രകടനത്തിലാണ് മഞ്ഞയും പച്ചയും നിറത്തിലുള്ള ചെങ്കൊടി പ്രത്യക്ഷപ്പെട്ടത്. ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടികൾ ഉപയോഗിച്ചതാണ് എതിരാളികളുടെ ആക്ഷേപത്തിന് കാരണമായത്. സംഭവത്തിൽ കടുത്ത പരിഹാസവുമായാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും […]

‘അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത് ; ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയൂ’ : മുഖ്യമന്ത്രി

സ്വന്തം ലേഖിക കോന്നി: കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യവത്കരണത്തിലൂടെയും വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാസ്ഥാപനങ്ങൾ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മൻമോഹൻസിങ് സർക്കാർ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. ബില്ലുകൾ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് […]

വട്ടിയൂർക്കാവിലും മറ്റും കരയോഗങ്ങൾ വിളിച്ചു കൂട്ടുന്നു ; തിരഞ്ഞെടുപ്പിൽ ശബരിമല തന്നെ പ്രയോഗിക്കാനൊരുങ്ങി എൻഎസ്എസ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണത്തിന് ഇനി അഞ്ച് ദിവസം ശേഷിക്കെ,അവസാന ലാപ്പിൽ കളം നിറയ്ക്കുന്നത് ശബരിമലയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ. അതിനിടെ, ശബരിമല യുവതീപ്രവേശനവിധിക്കെതിരായ പുന:പരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ അന്തിമതീർപ്പ് എപ്പോൾ വേണമെങ്കിലുമെത്താമെന്ന സൂചനയും ശക്തമാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടുത്ത മാസം വിരമിക്കുന്ന സാഹചര്യത്തിലാണിത്. യുവതീപ്രവേശനം വിലക്കി 1955ലും 56ലുമിറക്കിയ വിജ്ഞാപനങ്ങളുടെ പകർപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ശബരിമല വിഷയമെടുത്തിട്ട് ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരെ യു.ഡി.എഫ് ആക്രമണം കനപ്പിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ […]

പരസ്യ പ്രചരണത്തിന് ഇനി അഞ്ച് നാൾ ; പ്രചരണത്തിൽ മുന്നിൽ ശബരിമല തന്നെ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണത്തിന് ഇനി അഞ്ച് ദിവസം ശേഷിക്കെ,അവസാന ലാപ്പിൽ കളം നിറയ്ക്കുന്നത് ശബരിമലയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ. അതിനിടെ, ശബരിമല യുവതീപ്രവേശനവിധിക്കെതിരായ പുന:പരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ അന്തിമതീർപ്പ് എപ്പോൾ വേണമെങ്കിലുമെത്താമെന്ന സൂചനയും ശക്തമാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടുത്ത മാസം വിരമിക്കുന്ന സാഹചര്യത്തിലാണിത്. യുവതീപ്രവേശനം വിലക്കി 1955ലും 56ലുമിറക്കിയ വിജ്ഞാപനങ്ങളുടെ പകർപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ശബരിമല വിഷയമെടുത്തിട്ട് ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരെ യു.ഡി.എഫ് ആക്രമണം കനപ്പിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ […]

മാർക്ക് ദാനം: ജുഡീഷ്യൽ അന്വേഷണം വേണം : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: എം.ജി. സർവ്വകലാശാലയിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു നടത്തിയ മാർക്ക് ദാനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലെടുത്ത ഈ തീരുമാനത്തിന്റെ ഉത്തരവാദിത്യത്തിൽ നിന്നും വിദ്യാഭ്യാസ മന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. മന്ത്രി ഉടൻ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കി പരാതി പരിഹരിയ്ക്കുവാൻ നടത്തിയ അദാലത്തിൽ മുൻകാല പ്രാബല്യത്തോടെ മാർക്ക് ദാനം ചെയ്യുവാൻ എടുത്ത തീരുമാനം യുക്തിരഹിതവും വൻഗൂഡാലോചനയുടെ ഫലവുമാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിയ്ക്കും. […]

നൽകിയ 600 വാഗ്ദാനങ്ങളിൽ നടപ്പിലാക്കാനുള്ളത് 53 എണ്ണം മാത്രം,ചരിത്രത്തിൽ ഇത് ആദ്യ സംഭവം : മുഖ്യമന്ത്രി

സ്വന്തം ലേഖിക കൊച്ചി: അധികാരത്തിലേറുമ്പോൾ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. ഇതിൽ ഇനി നടപ്പിലാക്കാൻ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.ബാക്കിയെല്ലാം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൂർത്തിയാക്കാനുള്ളത് സർക്കാരിന്റെ നാലാംവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾ; 600 കാര്യങ്ങളാണ് പ്രകടന പത്രികയിൽ […]