play-sharp-fill

ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി ; പ്രതിഷേധിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ തുടർന്ന് സീലാംപൂർ, യു.പി. ഭവൻ, ജാഫ്രാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജാമിഅ മില്ലിയ സർവകലാശാല സമര സമിതിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശ് സർക്കാറിനെതിരായ പ്രതിഷേധത്തിൻറെ ഭാഗമായി ഡൽഹിയിലെ യു.പി ഭവൻ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യു.പി ഭവന് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും വിദ്യാർഥി ഉപരോധത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു. ഡൽഹി ജമാ മസ്ജിദിനു മുന്നിൽ വീണ്ടും പ്രതിഷേധം അരങ്ങേറി. ജുമുഅ നമസ്‌കാരത്തിനു ശേഷം മസ്ജിദിൻറെ ഒന്നാം ഗേറ്റിന് പുറത്ത് നിരവധി പേർ തടിച്ചുകൂടുകയായിരുന്നു. […]

”രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ല” ; കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന രംഗത്ത്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കരസേന മേധാവി ബിപിൻ റാവത്ത് രാജ്യത്ത് നടക്കുന്ന പൗരത്വ ഭേദഗതി പ്രതിഷേധത്തിനെതിരെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന രംഗത്ത്. അദേഹം രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നൽകുന്ന വിശദീകരണം. നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങൾ നൽകുക മാത്രമായിരുന്നു. പൗരത്വനിയമം പരാർശിക്കുകയോ അവ തള്ളിപറയുകയോ ബിപിൻ റാവത്ത് ചെയ്തിട്ടില്ലെന്നും സേനാവൃത്തങ്ങൾ വിശദീകരിക്കുന്നു. ‘സായുധ കലാപത്തിലേക്ക് ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല”, എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിൻ റാവത്തിന്റെ പ്രതികരണം. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾ രാജ്യത്ത് കൊടുമ്ബിരിക്കൊള്ളുമ്‌ബോൾ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമർശം […]

ശിശുദിനം ഡിസംബർ 26ന് ആഘോഷിക്കണം ; പ്രധാനമന്ത്രിയ്ക്ക് ബിജെപി എംപിയുടെ കത്ത്

  സ്വന്തം ലേഖിക ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14ന് ശിശുദിനം ആഘോഷിക്കുന്നത് ഡിസംബർ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി.ഇതുസംബന്ധിച്ച് മനോജ് തിവാരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. പത്താം സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങിന്റെ മക്കൾക്കുള്ള ആദരവായിരിക്കും ശിശുദിനമെന്ന് കത്തിൽ പറയുന്നു. ‘ത്യാഗങ്ങൾ സഹിച്ച നിരവധി കുട്ടികൾ ഇന്ത്യയിലുണ്ട്. പക്ഷേ, അവരിൽ ഏറ്റവും മഹത്തരമായ ത്യാഗം സഹിച്ചത് ഗുരു ഗോബിന്ദ് സിങിന്റെ മക്കളായ സാഹിബ്‌സാദെ ജൊരാവർ സിങ്, സാഹിബ്‌സാദെ ഫത്തേഹ് സിങ് എന്നിവരുടേതാണ്. ധർമത്തെ സംരക്ഷിക്കാനായി പഞ്ചാബിലെ സർഹിന്ദിൽ […]

പൗരത്വ ഭേദഗതി നിയമത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത് പ്രതിപക്ഷമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് പൗരത്വ ഭേദഗതി നിയമത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് നിയമത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്നും അമിത് ഷാ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡൽഹിയിലെ സമാധാനാന്തരീക്ഷം കോൺഗ്രസ് തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യമെങ്ങും വ്യാപിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. അതേസമയം, നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദ പാർട്ടി യോഗം വിളിച്ചു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം വിളിച്ചിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്

  സ്വന്തം ലേഖകൻ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രക്ഷോഭങ്ങൾ വഴിതെറ്റിയ സമരമാണെന്നും അത്തരത്തിൽ ജനങ്ങളെ നയിക്കുന്നവർ യഥാർഥ നേതാക്കൾ അല്ലെന്നും കരസേനാ മേധാവി ആരോപിച്ചു. പല സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ആൾക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നത് നമ്മൾ കാണുകയാണ്. ഇതിനൊരു നേതൃത്വമില്ല. തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ. ഇത്തരക്കാരെ നേതൃത്വം എന്നു കരുതാനാവില്ലെന്നായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ പ്രതികരണം. അതേസമയം കരസേന മേധാവിയുടെ പരാമർശം വലിയ വിവാദത്തിനും […]

എ.കെ ശശീന്ദ്രനെ എൻസിപി അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാൻ നീക്കം

  സ്വന്തം ലേഖിക തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി. കാപ്പനെ മന്ത്രിയാക്കാൻ നീക്കം. തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കി പാർട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എൻസിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ മാണി സി. കാപ്പൻ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത ഇടതുമുന്നണി നേതൃത്വവും തള്ളിക്കളയുന്നില്ല. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമ്പോൾ മന്ത്രിസഭയിലും അഴിച്ചുപണി […]

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് പോലീസ് ; സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു

  സ്വന്തം ലേഖകൻ ലഖ്നൗ: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് പോലീസ് വെളിപ്പെടുത്തൽ. ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പോലീസിന്റെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു. മൊഹിത് കുമാർ വെടിയേറ്റ് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിൽ നിന്നും 15 പേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചത്. എന്നാൽ സമരക്കാർക്കെതിരെ വെടിയുതിർത്തിട്ടില്ല എന്നായിരുന്നു ഇതുവരെ ഉത്തർപ്രദേശ് പോലീസ് പറഞ്ഞത്. ബിജ്നോറിൽ മാത്രം രണ്ടു പേരാണ് മരിച്ചത്. അതിലൊരാളുടെ മരണം സംഭവിച്ചത് വെടിയേറ്റാണെന്നാണ് ഇപ്പോൾ […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്ത ജർമൻ പൗരനെ ഇന്ത്യയിൽ നിന്ന് പുറത്താക്കി ; വിസ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ രാജ്യം വിട്ടു പോകാൻ വാക്കാൽ നിർദ്ദേശം നൽകുകയായിരുന്നു

  സ്വന്തം ലേഖകൻ ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് ഐ.ഐ.ടിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ജർമൻ പൗരനെ ഇന്ത്യയിൽ നിന്ന് പുറത്താക്കി.  യാക്കോബ് ലിൻറെൻതൽ എന്ന ജർമൻ പൗരനായ വിദ്യാർഥിയോടാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടത്. രേഘാമൂലമുള്ള ആശയവിനിമയമൊന്നും ബി.ഒ.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും വിസ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ രാജ്യം വിട്ടു പോകാൻ വാക്കാൽ നിർദ്ദേശം ലഭിക്കുകയായിരുന്നു. യാക്കോബിനെ ഇന്ന് രാവിലെ ബി.ഒ.ഐയുടെ ഓഫീസിൽ എത്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു, സി.എ.എയെക്കുറിച്ചുള്ള […]

ബംഗാൾ ഗവർണറെ തടഞ്ഞ് ജാദവ്പുർ സർവകലാശാലയിലെ വിദ്യാർഥികൾ; ഒരു മണിക്കൂറോളം ഗവർണർ ജഗ്ദീപ് ദങ്കാറിന് കാറിനകത്ത് തന്നെ ഇരിക്കേണ്ടി വന്നു

  സ്വന്തം ലേഖകൻ കൊൽക്കത്ത: ബംഗാൾ ഗവർണറെ തടഞ്ഞ് ജാദവ്പുർ സർവകലാശാലയിലെ വിദ്യാർഥികൾ. പ്രതിഷേധം കാരണം ഒരു മണിക്കൂറോളം ഗവർണർ ജഗ്ദീപ് ദങ്കാറിന് കാറിനകത്ത് തന്നെ ഇരിക്കേണ്ടി വന്നു. സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ. ഗവർണർ ബി.ജെ.പിയുടെ ഏജൻറാണെന്നും തിരിച്ചുപോകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഗവർണർ സർവകലാശാലയിലെത്തിയത്. വാഹനം ക്യാമ്ബസിനകത്ത് കടന്നതും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയിൽ ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം പിൻവലിക്കണം കൊൽക്കത്ത ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയിൽ ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം പിൻവലിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിബിഎൻ രാധാകൃഷ്ണൻ, ജസ്റ്റിസ് രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയിൽനിരവധി പരസ്യങ്ങൾ ബംഗാൾസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരായ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. തന്റെ സർക്കാർ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി മമതാ ബാനാർജി പറഞ്ഞിരുന്നു. നിരവധി പരസ്യങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് […]