കേന്ദ്ര സർക്കാർ ജനനന്മയ്ക്ക് വേണ്ടി പെട്രോളിന്റെയും ഡീസലിന്റെയും വിലക്കൂട്ടി, കേരള സർക്കാർ നവോത്ഥാന മൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ വൈദ്യുതി നിരക്ക് പരിഷ്‌കരിച്ചു : അഡ്വ.ജയശങ്കർ

സ്വന്തം ലേഖകൻ സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്കിൽ 11.4 ശതമാനം വരെയുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിന്റെ ഭാഗമായി എണ്ണവിലയിൽ വർദ്ധനവ് വരുത്തിയ കേന്ദ്രസർക്കാരിന്റെ നടപടിക്ക് തൊട്ട് പിന്നാലെയാണ് ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് വൈദ്യുത നിരക്ക് വർദ്ധിപ്പിക്കുവാൻ സംസ്ഥാനവും തീരുമാനിച്ചത്. ഈ പ്രശ്‌നത്തിൽ ഇരു സർക്കാരുകളെയും പരിഹസിച്ചുകൊണ്ടാണ് അഡ്വ. എ ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്‌സഭയിൽ ബഹുഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിന് നന്ദി സൂചകമായിട്ടാണ് പെട്രോൾ വില വർദ്ധിപ്പിക്കുവാൻ കേന്ദ്രം തീരുമാനിച്ചത് എന്നാൽ ഇരുപതിൽ […]

രാഹുൽ ഗാന്ധി, ഹൈബി ഈഡൻ,എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി , ഡീൻ കുര്യാക്കോസ് എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്യണമെന്ന് ഹൈക്കോടതിയിൽ ഹർജി ; പരാതിക്കാർ സരിത നായർ മുതൽ കെ എൻ ബാലഗോപാൽ വരെ

സ്വന്തം ലേഖകൻ കൊച്ചി: അഞ്ച് ലോകസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കൊല്ലം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ് ഫലം സംബന്ധിച്ചാണ് ഹർജികൾ. രാഹുൽ ഗാന്ധി, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എൻ കെ പ്രേമചന്ദ്രൻ എന്നിവരുടെ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.എതിർ സ്ഥാനാർത്ഥിയായിരുന്ന കെഎൻ ബാലഗോപാലാണ് എൻകെ പ്രേമചന്ദ്രന്റെ വിജയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം, വയനാട് എന്നീ മണ്ഡലങ്ങളിലെ ഫലം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയത് സരിത എസ് […]

അഴിമതിക്കാർക്ക് നിർബന്ധിത വിരമിക്കൽ ; വൻ മാറ്റത്തിനൊരുങ്ങി ഡൽഹി സർക്കാർ

സ്വന്തം ലേഖകൻ ദില്ലി: കേന്ദ്ര സർക്കാർ മാതൃകയിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകാനൊരുങ്ങി ദില്ലി സർക്കാർ. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരക്കാർ സർക്കാരിൻറെ ജനകീയ പദ്ധതികളിൽ കാലതാമസം വരുത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഷയം ലെഫ്.ഗവർണർ അനിൽ ബായിജാൾ ചീഫ് സെക്രട്ടറി വിജയ്‌ദേവ് എന്നിവരുമായികെജ്രിവാൾ ചർച്ച ചെയ്തു. കേന്ദ്ര സിവിൽ സർവീസ് ചട്ടം 56 അനുസരിച്ചാണ് സർക്കാരിൻറെ നീക്കം.

ഖാദർ കമ്മറ്റി റിപ്പോർട്ട് പിൻവലിക്കണം: ജോസ് കെ മാണി

കോട്ടയം : കോട്ടയം ഖാദർ കമ്മറ്റി റിപ്പോർട്ട് അപൂർവമാണെന്നും വിദ്യാഭ്യാസ മേഖല കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുത് എന്നും,  അന്തിമ റിപ്പോർട്ട് വരുന്നതിനു മുമ്പേ നടപടി കൈക്കൊള്ളുന്നത് അപക്വവും വിവേകശൂന്യവും ആണെന്ന് ശ്രീ ജോസ് കെ മാണി എംപി പറഞ്ഞു കെ എസ് സി എം സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച കാദർ കമ്മിറ്റി റിപ്പോർട്ടിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം   ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ […]

സ്വതന്ത്രൻ പിന്തുണച്ചു ; കർണാടകത്തിൽ ബിജെപി സർക്കാരിന് വഴി തുറക്കുന്നു

സ്വന്തം ലേഖകൻ ബംഗളൂരു: പത്ത് കോൺഗ്രസ് എം.എൽ. എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എ.മാരും രാജിവച്ചതിന് പിന്നാലെ സ്വതന്ത്ര എം.എൽ.എയായ എച്.നാഗേഷ് കൂടി പിന്തുണ പിൻവലിച്ചതോടെ കർണാടകയിലെ ജെ.ഡി.എസ് , കോൺഗ്രസ് സഖ്യകക്ഷി സർക്കാർ താഴെ വീഴുമെന്ന് ഏതാണ്ട് ഉറപ്പായി. താൻ ഇനി സഖ്യത്തിൽ തുടരാനില്ലെന്നും ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുമെന്നും നാഗേഷ് വ്യക്തമാക്കി. ഇതോടെ ബി.ജെ.പിയ്ക്ക് നിയമസഭയിൽ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗസംഖ്യയായി. 106 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് 105 അംഗങ്ങളുണ്ട്. നാഗേഷിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഇത് 106ലെത്തും. അടുത്തിടെ നടന്ന […]

കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ രാജ്യദ്രോഹിയാക്കും : ഷബാന ആസ്മി

സ്വന്തം ലേഖിക ഇൻഡോർ: സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. ഇൻഡോറിൽ ആനന്ദ് മോഹൻ മാത്തുർ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അവർ. ”നമ്മുടെ തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.എന്നാൽ സർക്കാരിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ്? ആവശ്യമില്ല.’-രാഷ്ട്രീയ പാർട്ടികളുടെയൊന്നും പേരെടുത്തു പറയാതെയായിരുന്നു ഷബാന ആസ്മിയുടെ പരാമർശം. ഈ സാഹചര്യത്തോട് നാം […]

സി.ഒ.ടി നസീർ വധശ്രമക്കേസ് പൊളിയുന്നു ; അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുന്നു

സ്വന്തം ലേഖകൻ കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.പകരം കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്ന് കെ സനൽകുമാർ തലശ്ശേരി സി ഐയായി ചുമതലയേറ്റു.അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ പോലീസുകാരുടെ സ്ഥലംമാറ്റം വിവാദമായപ്പോൾ തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് മുഖ്യമന്ത്രി […]

വട്ടിയൂർക്കാവിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് , മഞ്ചേശ്വരത്ത് പിന്നീട് : ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2016-ൽ വട്ടിയൂർക്കാവിൽ നിന്നും ജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരൻ എംഎൽഎ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടത്താൻ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരം കേസിൽ ഹൈക്കോടതിയിൽ നടപടികൾ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള മുരളീധരന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണു കുമ്മനം ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വത്തുവിവരത്തിൽ യഥാർഥ ആസ്തി, ബാധ്യതകൾ മറച്ചുവച്ചുവെന്നായിരുന്നു എതിർ സ്ഥാനാർഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം.ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ മാനേജിങ് […]

സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം ; ബി ജെ പി നേതാവിനെതിരെ കേസെടുത്തു

സ്വന്തം ലേഖിക കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബി.ജെ.പി മുൻ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ഐ.പി.സി 354, 376, 342 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ ബി.ജെ.പി നേതാവ് പീഡിപ്പിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും സൈനികന്റെ ഭാര്യ ഇ-മെയിലിലൂടെ പരാതി നൽകിയതിനെ തുടർന്നാണ് സ്ത്രീ പീഡനം, ബലാത്സംഗം, ബലം പ്രയോഗിച്ച് തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.അതേസമയം കേസിൽ നേതാവിനെ രക്ഷിക്കാനും നീക്കം നടക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വടക്ക് കിഴക്കൻ […]

സിപിഎം പ്രവർത്തകനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ കേസ് ; 9 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം

സ്വന്തം ലേഖകൻ തലശേരി: കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷക്ക് വിധിച്ച സിപിഎം പ്രവർത്തകൻ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബിജെപി പ്രവർത്തകരായ ഒമ്പത് പേർക്കാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ആകെ 31 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.അതിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.ബിജെപി ആർഎസ്എസ് പ്രവർത്തകരായ പവിത്രൻ, ഫൽഗുനൻ, രഘു, സനൽ പ്രസാദ്, പി കെ ദിനേശൻ, കൊട്ടക്ക ശശി, അനിൽ കുമാർ, സുനി, […]