പാലാ ഉപതെരഞ്ഞടുപ്പിൽ മാണി സി കാപ്പാൻ വിജയം കൈവരിക്കും :വി എൻ വാസവൻ

സ്വന്തം ലേഖിക പാലാ: ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ ഉജ്വല വിജയം നേടുമെന്ന് സിപിഎം ജില്ലാസെക്രട്ടറി വി. എൻ. വാസവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിളക്കമാർന്ന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും സംസ്ഥാന സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിശദീകരിച്ചും പാലായിലെ വികസനപ്രശ്‌നങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുമാണ് തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചത്. ഇതിന്റെയെല്ലാം അന്തിമഫലമായി മാണി സി. കാപ്പൻ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി .

‘ പലവട്ടം മത്സരിച്ചവർ മാറണം’ ;കെ വി തോമസിനെതിരെ യൂത്ത്‌കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ

സ്വന്തം ലേഖിക കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നേതാക്കൾക്കെതിരെ പോസ്റ്റർ. കൊച്ചി കോർപറേഷൻ ഓഫീസിനും ഡി.സി.സി ഓഫീസിന് സമീപത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അധികാരത്തിലുള്ളവരും പലവട്ടം മൽസരിച്ചവരും മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസിൻറെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെടുന്നു. കെ.വി തോമസ് കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എറണാകുളം സീറ്റിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കുന്നവരിൽ കെ.വി തോമസും ഉണ്ട്. സീറ്റിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷ രാഹുൽ ഗാന്ധി എന്നിവരുമായികെ.വി തോമസ്‌കൂടിക്കാഴ്ച നടത്തുന്നുണ്ട്.

എല്ലാം നോക്കിക്കോളാമെന്ന സർക്കാരിന്റെ വാക്ക് പാഴായി ; ഓണത്തിന് ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം കൊടുത്തത് ബാങ്കിൽ നിന്ന് പലിശ എടുത്ത്

സ്വന്തം ലേഖിക തിരുവനന്തപുരം: ഓണക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം നൽകിയത് ബാങ്ക് പലിശ എടുത്ത്. ഓണക്കാലത്ത് ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകുന്ന പതിവുണ്ട്.ഇത് പത്ത് ഗഡുക്കളായാണ് തിരിച്ചു പിടിക്കുക.അതിനാൽ ശമ്പളത്തിന് വേണ്ട തുകയുടെ ഇരട്ടിത്തുക ഓണക്കാലത്ത് വേണ്ടി വരും. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തെതുടർന്ന് കഴിഞ്ഞ മണ്ഡലകാലത്ത് നടവരവിൽ 98 കോടിയുടെ കുറവുണ്ടായിരുന്നു. അത് പരിഹരിക്കാൻ 100 കോടി രൂപ സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് പാഴ്വാക്കാവുകയായിരുന്നു. ഇതിനെ തുടർന്നാണ് ബോർഡിന് ബാങ്ക് പലിശയെ ആശ്രയിക്കേണ്ടി വന്നത്. ശബരിമല മണ്ഡല സീസൺ […]

കാശ്മീർ വിഭജനത്തെക്കുറിച്ച് ഇനി കുട്ടികൾ പഠിക്കും : ബിജെപി ദേശീയ ഉപാധ്യക്ഷൻ

സ്വന്തം ലേഖിക ന്യൂഡൽഹി: കശ്മീർ വിഷയം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് സൂചന നൽകി ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. നിരവധിപ്പേരാണ് ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സന്ദർശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യ പ്രചാരണത്തിന് കീഴിൽ ബിജെപി ജന ജാഗരണ സമ്മേളനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പൂണെയിൽ സംസാരിക്കുകയായിരുന്നു നദ്ദ. കശ്മീർ വിഷയം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ഉടൻ തന്നെ കേന്ദ്രം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതലമുറ ഇത്തരം വിഷയങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും ഇതേക്കുറിച്ചെല്ലാം അറിയാനുള്ള താൽപ്പര്യം കുട്ടികളിൽ വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]

പാലാരിവട്ടം അഴിമതി ; ടി ഒ സൂരജിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ. സൂരജിനെ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ വിജിലൻസ് അനുമതി തേടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം അനുമതി തേടി അപേക്ഷ നൽകി. സൂരജിന്റെ ജാമ്യാപേക്ഷയെ വിജിലൻസ് ഹൈക്കോടതിയിൽ എതിർക്കും. ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടിയ കാര്യം വിജിലൻസ് കോടതിയെ അറിയിക്കും. ടി ഒ സൂരജിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. […]

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത് ‘ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയുടെ കൗതുകമുണർത്തുന്ന ചോദ്യം

സ്വന്തം ലേഖിക തൃശൂർ : ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി. കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികിൽ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കിനിന്ന മുഖ്യമന്ത്രി കൗതുകപൂർവം ചോദിച്ചു, ‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്…’. ക്ഷേത്രമതിൽക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങൾ അപൂർവമാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ കൗതുകപൂർവമായ ചോദ്യം. ഗുരുവായൂർ അമ്പലനടയിൽ ആദ്യമായാണ് പിണറായി വിജയനെത്തുന്നത്. പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയെത്തിയത്. ഈ […]

പാലാരിവട്ടം മേൽപ്പാലം അഴിമതി ; ഉന്നത രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് വിജിലൻസ്

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലൻസ്. പാലം നിർമാണ കരാറുകാരനായ ആർ.ഡി.എസ് പ്രൊജക്ട്‌സ് എം.ഡി സുമിത് ഗോയലിൻറെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് അറിയിച്ചത്. സുമിത് ഗോയൽ ഉൾപ്പടെ കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈകോടതി വിജിലൻസിൻറെ റിപ്പോർട്ട് തേടിയത്. നേതാക്കൾ ആരെല്ലാമാണെന്ന് സുമിത് ഗോയലിന് അറിയാം. എന്നാൽ, പേരുകൾ വെളിപ്പെടുത്താൻ ഗോയൽ ഭയക്കുകയാണെന്നും വിജിലൻസ് ഹൈകോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കൂടുതൽ […]

തീക്കട്ടയിലും ഉറുമ്പരിച്ചു ; ഡൽഹി ആരോഗ്യമന്ത്രിയുടെ വീട്ടിൽ മോഷണം

സ്വന്തം ലേഖിക ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന്റെ വീട്ടിൽ മോഷണം. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ സരസ്വതി വിഹാറിലെ വീട്ടിൽ മോഷണം നടന്നത്. വീട്ടുസാധനങ്ങളും ഉപകരണങ്ങളുമടക്കം മോഷണം പോയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തന്റെ വീട്ടിൽ മോഷണം നടന്നതായി സത്യേന്ദർ ആരോപിച്ചത്. വീട്ടിൽ മോഷ്ടാക്കൾ മണിക്കൂറുകളോളം പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. വീട്ടുസാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലുള്ള ഫോട്ടോകൾ അദ്ദേഹം തന്റെ ട്വിറ്റൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു മന്ത്രിയുടെ വീട്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽവാസികളാണ് മോഷണം […]

ആദ്യ രണ്ട് മണിക്കൂറിൽ 13.5 ശതമാനം ; വിജയം ഉറപ്പെന്ന് മൂന്നു മുന്നണികളും

സ്വന്തം ലേഖകൻ പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോപോൾ പോളിംഗ് ശതമാനം 13.5 കഴിഞ്ഞു.ബൂത്തുകളിൽ പോളിംഗ് തുടരുകയാണ്.വിജയം ഉറപ്പാണെന്നണ് മൂന്നു മുന്നണികളും പറയുന്നത. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ. ഹരി എന്നിവരടക്കം 13 പേരാണ് മത്സരരംഗത്തുള്ളത്. ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ […]

ഒളിച്ചുവയ്ക്കാനില്ലെങ്കിൽ സിഎജി ഓഡിറ്റിങിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്തിന് : മുല്ലപ്പള്ളി

സ്വന്തം ലേഖിക തിരുവനന്തപുരം: കിഫ്ബിയിലെ ഇടപാടുകൾ സംബന്ധിച്ച് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കിൽ സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻറെ ചോദ്യം. കിഫ്ബിയിൽ സി എ ജി ഓഡിറ്റിംഗ് നടത്താൻ തയ്യാറാണെന്ന ആർജ്ജവത്തോടെ പറയാൻ ഇവർ തയ്യാറാകാത്തതിൽ നിന്നും ഇതിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പൊതുജനത്തിന് മനസിലായെന്നും മസാലബോണ്ടുകൾ വിൽപ്പന നടത്തിയ വകയിൽ എത്ര തുക ഇതുവരെ കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഉയർന്ന പലിശക്ക് മസാല ബോണ്ട് വിറ്റുകിട്ടിയ […]