സണ്ണി കല്ലൂരിന്റെ സംസ്‌കാരം ബുധനാഴ്ച; മൃതദേഹം മെഡിക്കൽ സെന്റർ മോർച്ചറിയിൽ; പൊതുദർശനം ചൊവ്വാഴ്ച
സ്വന്തം ലേഖകൻ കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നഗരസഭ അധ്യക്ഷൻ സണ്ണി കല്ലൂരിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 11 ന് കോട്ടയം താഴത്തങ്ങാടി പുത്തൻപള്ളിയിൽ സംസ്‌കരിക്കും. വേളൂർ കല്ലൂർ വീട്ടിൽ സണ്ണി കലൂർ (68)രണ്ട് തവണയാണ് കോട്ടയം നഗരസഭ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ളത്. മൃതദേഹം ചൊവ്വാഴ്ചചയ്ക്ക് രണ്ടു മണിമുതൽ നഗരസഭയിലും മൂന്നു മുതൽ ഡി.സി.സി. ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വയ്ക്കും. ഭാര്യ ലില്ലിക്കുട്ടി ജോസ് ആർപ്പൂക്കര മണിയാപറമ്പ് തൊള്ളായിരം കുടുംബാംഗം. മക്കൾ: മെറിൻ ജോസഫ് കല്ലൂർ (ദുബൈ), ഡോ. മിഥുൻ കല്ലൂർ (ആയുർവേദ ആശുപത്രി, കുറിച്ചി). […]