video
play-sharp-fill

ബിഎംഎസ് നേതാവ് ഉണ്ണി കൃഷ്ണൻ മറ്റക്കരയുടെ പിതാവ് നാരായണൻ നായർ നിര്യാതനായി

ബി എം എസ് ലൈറ്റ് മോട്ടോർ മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ മറ്റക്കരയുടെ പിതാവ് നാരായണൻ നായർ (89) അന്തരിച്ചു.സംസ്കാരം . ഉച്ചകഴിഞ്ഞ് 2.30 ന് മറ്റക്കരയിലെ വീട്ടുവളപ്പിൽ

കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡന്റിന്റെ മകൻ ഹരികൃഷ്ണൻ (50) നിര്യാതനായി

കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡന്റ്, ളാക്കാട്ടൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പരേതനായ ളാക്കാട്ടൂർ പറപ്പാട്ട് പി.ജി.ഗോപാലകൃഷ്ണൻ നായരുടെ പുത്രനാണ് അന്തരിച്ച ഹരികൃഷ്ണൻ. മൃതശരീരം ഹൈദരബാദിൽ നിന്ന് നാട്ടിൽ എത്തിച്ചതിന് ശേഷം നാളെ (വ്യാഴം) കോട്ടയം എൻ.എസ്.എസ് പൊതു ശ്മശാനത്തിൽ നടക്കും. മാതാവ്:ഭാമാദേവിയമ്മ (റിട്ട. അധ്യാപിക ). ഭാര്യ: ബിന്ദു (മങ്കോട്ട, ആലപ്പുഴ). മക്കൾ: മമിത, നവമി. സഹോദരങ്ങൾ: മിനി (അധ്യാപിക, ഭാരതീയ വിദ്യാമന്ദിരം കിടങ്ങൂർ) ജയകൃഷ്ണൻ (അധ്യാപകൻ, മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി […]

ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ ജീമോന്റെ സഹോദരൻ കെ.എം ജോമോൻ നിര്യാതനായി

വല്ല്യാട് : പതിനെട്ടിൽ പരേതനായ മോഹനന്റെ മകൻ കെ.എം ജോമോൻ (49) നിര്യാതനായി. സംസ്ക്കാരം ഡിസംബർ 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വല്ല്യാട് 34-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ : ബിന്ദു ജോമോൻ, അമയന്നൂർ പുത്തൻപറമ്പിൽ കുടുബാംഗം. മക്കൾ : ഹരിഷ്ണ ജോമോൻ , ഹരിലാൽ ജോമോൻ . മാതാവ് – ശോഭന. സഹോദരൻ – ജീമോൻ (സിവിൽ പൊലീസ് ഓഫിസർ , ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ )

പത്മിനി നിര്യാതയായി

നാഗമ്പടം : പരേതനായ പാറയിൽ( പുത്തൻപുരയിൽ) തങ്കപ്പൻ ഭാര്യ പത്മിനി(88) നിര്യാതയായി ശവസംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മകൻ ഡോക്ടർ ഷാജിയുടെ പായിപ്പാട് ഉള്ള വസതിയിൽ പരേത കിളിരൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്

റിട്ട. എസ്ബിടി ഉദ്യോഗസ്ഥന്റെ ഭാര്യ കുഞ്ഞമ്മ നിര്യാതയായി

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലാട് പൂതിരിയിൽ പരേതനായ പി കെ സ്‌കറിയയുടെ(റിട്ട. എസ്ബിടി ഉദ്യോഗസ്ഥൻ) ഭാര്യ കുഞ്ഞമ്മ(63)യാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച പകൽ 11 ന് കൊല്ലാട് ബത്ലഹേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കഴിഞ്ഞ 12ന് കൊല്ലാട് കളത്തൂക്കടവ് പാലത്തിനുസമീപമായിരുന്നു അപകടം. മരുമകളോടൊപ്പം സഞ്ചരിച്ച സ്‌കൂട്ടറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കുഞ്ഞമ്മ പാമ്പാടി വെള്ളൂർ കൊണ്ടൂർ കുടുംബാംഗമാണ്. മക്കൾ: ജീനറ്റ്(വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം), ഷാനറ്റ്(ദുബായ്). മരുമക്കൾ: ഷെജി, സീന. ഫോൺ; 9447827232

എ എം വിനോദ്കുമാർ (48) നിര്യാതനായി

താഴത്തങ്ങാടി: ആലയ്ക്കാപ്പള്ളി പരേതനായ മോഹനന്റെയും ശാന്തമ്മയുടെയും മകൻ എ എം വിനോദ്കുമാർ (48) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച പകൽ രണ്ടിന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ആശ. മകൻ: ആരോമൽ

വി.പി രാമൻ നായർ നിര്യാതനായി

കൂരോപ്പട: വെട്ടത്ത് വി.പി.രാമൻകുട്ടി നായർ (67- കുട്ടൻ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.ജയന്തി ആർ.നായരാണ് ഭാര്യ.(പത്തനാട്) മക്കൾ: മിഥുൻ റാം (ഗൾഫ്), അശ്വിനി റാം (മേഘ )

പി.കെ ശശി നിര്യാതനായി

നീലിമംഗലം: പള്ളിപ്പുറത്ത് പി.കെ ശശി (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ – സൗദാമിനി കുമരകം. മകൾ – അഞ്ജു മരുമകൻ – ബിജു.

യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടിയുടെ സംസ്കാരം ശനിയാഴ്ച; പൊതുദർശനം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: അന്തരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടിയുടെ സംസ്കാരം ശനിയാഴ്ച നടക്കും. പോസ്റ്റമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം വെള്ളിയാഴ്ച വീട്ടിലെത്തിക്കും. വൈകിട്ട് വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ട്. തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് തലപ്പാടി മാർതോമാ പള്ളിയുടെ കാഞ്ഞിരത്തിൻമൂട് സെമിനാരിയിൽ സംസ്കാരം നടത്തും. ബുധനാഴ്‌ച രാവിലെയാണ് തലപ്പാടിയിലെ വീട്ടിൽ ജോബിൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടി വീടിനുള്ളിൽ മരിച്ച നിലയിൽ: മുപ്പത്കാരനായ നേതാവിന്റെ മരണത്തിൽ ഞെട്ടി നാട്

സ്വന്തം ലേഖകൻ കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവും മണർകാട് സ്വദേശിയുമായ മുപ്പതുകാരൻ ഹൃദയാഘാതത്തെ തുടർന്ന് വീടിനുള്ളിൽ മരിച്ചു കിടന്നു. മണർകാട് തലപ്പാടി കൊച്ചുപുരയ്ക്കൽ ജോബിനാ(ജോബിൻ തലപ്പാടി – 30) ണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വീടിനുള്ളിലാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, മുൻപ് കെ.എസ്.യു […]