ബാബു പരുവക്കുളം നിര്യാതനായി

പാണംപടി: ബാബു പരുവക്കളം (73) നിര്യാതനായി. സംസ്‌കാരം മാർച്ച് 17 ഞായറാഴ്ച രണ്ടിനു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം, മൂന്നിനു പാണംപടി പള്ളിയിൽ നടത്തും.

ഇ.എസ്. കനി നിര്യാതനായി

തെങ്ങണ: ഇലവുംമൂട്ടിൽ (ഈറക്കൽ) ഇ.എസ്.കനി (73) നിര്യാതനായി. ഭാര്യ: ലൈലാബീവി.  മക്കൾ: ദിലീപ് (ദുബൈ), ദിയാസ് (ദുബൈ). മരുമക്കൾ: തസ്നി, റസീന. ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി മയ്യത്താങ്കര ഖബർസ്ഥാനിൽ നടത്തി.

മുതിർന്ന കോൺഗ്രസ് നേതാവ് റോസമ്മ ചാക്കോ നിര്യാതയായി

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം. ഇടുക്കി ചാലക്കുടി മണലൂർ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തിയിരുന്നു. 1982ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജയിച്ചു. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് തോട്ടയ്ക്കാട് സെന്റ്: ജോർജ് പള്ളി സെമിത്തേരിയിൽ. ഇടുക്കി, ചാലക്കുടി, […]

തങ്കമ്മ കുഞ്ചാക്കോ പാടത്തിൽ നിര്യാതയായി

തൊടുപുഴ: തങ്കമ്മ കുഞ്ചാക്കോ പാടത്തിൽ (92) നിര്യാതയായി. വെങ്ങല്ലൂർ ഉള്ള സ്വവസതിയിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും തുടർന്ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോനാ പള്ളിയിൽ ഭൗതികശരീരം സംസ്‌കരിക്കുന്നതാണ്. യശശരീരനായ സ്വാതന്ത്ര്യസമരസേനാനി പി.ഒ കുഞ്ചാക്കോയുടെ പത്‌നിയും, തൊടുപുഴ പള്ളിക്കാപ്പറമ്പിൽ കുടുംബാംഗവും ആണ്. മക്കൾ: എൽസി ജോണി പിട്ടാപ്പള്ളി, ശാന്ത ആന്റണി കണ്ടിരിക്കൽ, ലൈലാ റ്റോമി കാക്കര പടിക്കൽ, ജോ പി ജേക്കബ്( ജെറ്റ് എയർവെയ്‌സ് ), സിറിൽ പി ജേക്കബ് (റിട്ട.മാനേജർ എസ്.ബി.ഐ), അൽഫോൻസാ ജോസ് രാമപുരത്ത്( റിട്ട.പ്രഫസർ അൽഫോൺസാ […]

റേച്ചൽ കുരുവിള നിര്യാതയായി

കുമരകം :കണ്ണേഴത്ത് പരേതനായ കെ സി കുരുവിള (തമ്പി) യുടെ ഭാര്യ റേച്ചൽ കുരുവിള (തങ്കമ്മ 74 ) നിര്യാതയായി. പരേത മീനടം പകലോമറ്റം കക്കാട്ട് കുടുംബാഗമാണു. മാർച്ച് 11 തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിൽ ശുശ്രുഷകൾക്ക് ശേഷം രാവിലെ 11 ന് കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ : ലീന (കുവൈത്ത്‌ ) ,പ്രഭ (കൊച്ചുമോൾ ,കുവൈത്ത്‌),ലിഞ്ചു (കണ്ണൂർ) മരുമക്കൾ :ജോൺസൺ(അനു,കുവൈത്ത്‌),ബിജു(കുവൈത്ത്‌), ഡോ. ബിനോയ് (കണ്ണൂർ ). കൊച്ചുമക്കൾ:ജോയൽ,ജോവാൻ,സ്നേഹ ,മരിയ,നേഥൻ.

യു.ആർ തമ്പി നിര്യാതനായി

എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ ആഫീസ് സൂപ്രണ്ടായിരുന്ന നട്ടാശ്ശേരി ഉമ്പുക്കാട്ട് വീട്ടിൽ യു.ആർ.തമ്പി (72) നിര്യാതനായി.ഭാര്യ: മാധുരി (കണ്ണൂർ) പുത്രൻ: മഹേഷ് തമ്പി ( അദ്ധ്യാപകൻ എസ് എൻ ഡി പി എച്ച് എസ് എസ് കിളിരൂർ) മരുമകൾ: അനുമോൾ (മൂലവട്ടം) സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

ഈശോസഭയുടെ പാറ്റ്നാ പ്രോവിൻസ് അംഗം ബേബിച്ചൻ കറുകപ്പറമ്പിൽ നിര്യാതനായി

കുറിച്ചി: ഈശോസഭയുടെ പാറ്റ്നാ പ്രോവിൻസ് അംഗം ബ്രദർ റ്റോം കറുക എസ്ജെ (ബേബിച്ചൻ കറുകപ്പറമ്പിൽ- 79) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഒമ്പതിനു പാറ്റ്നായിലെ ദിഘാ ഘട്ട് സെന്റ് സേവ്യർ കോളജിനോടു ചേർന്നുളള സെമിത്തേരിയിൽ. പാറ്റ്നാ സെന്റ് സേവ്യേഴ്സ്, ദിഗാഘട്ട് എക്സ് ടിടിഐ, ഡൽഹി വിദ്യാജ്യോതി, ജയ്പൂർ, ബത്തിയാ തുടങ്ങി പാറ്റ്നാമിഷന്റെ വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ കുറിച്ചി ഇടവക കറുകപ്പറമ്പിൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ ലെയോ എഫ്സിസി (കോതമംഗലം), പരേതരായ സിസ്്റ്റർ കലിസ്റ്റ സിഎംസി (പാലാ), ഫാ. ചെറിയാൻ കറുകപ്പറമ്പിൽ എംഎസ്എഫ്എസ് […]

കെ. ആർ തങ്കമ്മ നിര്യാതയായി

തൃക്കൊടിത്താനം: ശുഭനിലയത്തില്‍ പരേനായ കെ.കെ. ശ്രീധരന്‍ നായരുടെ (അയര്‍ക്കാട്ടുവേലി, മുന്‍ അധ്യാപകന്‍) ഭാര്യ കെ.ആര്‍. തങ്കമ്മ ( മുന്‍ അധ്യാപിക- 86) നിര്യാതയായി. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടു മുതല്‍ കുമാരനല്ലൂര്‍ ഇടയാടി ലെയ്നിലുള്ള ഹരിചന്ദനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.സംസ്കാരം 12നു മുട്ടമ്പലം മുന്‍സിപ്പല്‍ ശ്മശാനത്തില്‍. പരേത മങ്കൊമ്പ് നീലിവേലി കുടുംബാംഗം. മക്കള്‍: ഡോ. എസ്. സുഷമകുമാരി (സയന്‍റിസ്റ്റ്, റബര്‍ ഗവേഷണ കേന്ദ്രം, പുതുപ്പള്ളി), പരേതരായ എസ്. സുരേഷ് കൈമള്‍ ഐ.ആര്‍.എസ്, എസ്.സുനില്‍കുമാര്‍, എസ്. അനില്‍കുമാര്‍. മരുമക്കള്‍: ജി. ശ്രീകുമാര്‍ (മുന്‍ പി.ആര്‍.ഒ. എം.ജി. സര്‍വകലാശാല), […]

കോട്ടയത്തു മരത്തിൽ നിന്ന് വീണു മധ്യവയസ്ക്കൻ മരിച്ചു

സ്വന്തംലേഖകൻ കോട്ടയത്തു മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. മുണ്ടക്കയം തെക്കേമല പഴനിലത്ത് പി . റ്റി തോമസ് യാണ് മരത്തില്‍ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു . വീഴ്ചയിൽ ഗുരുതര പരിക്കേറ്റ തോമസിനെ ബന്ധുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഭാര്യ : മേരിക്കുട്ടി. മക്കൾ : പ്രിന്‍സ്, പ്രിയ. സംസ്കാരം പിന്നീട്.

ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ നിര്യാതനായി

ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) നിര്യാതനായി. ഈരാറ്റുപേട്ട അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ചെയർമാൻ, ഫൗസിയ കോളേജ് ഓഫ് ആർട്സ് & ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പാൾ എന്നീ ചുമതല നിർവഹിച്ച് വരികയായിരുന്നു. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാനായി മുപ്പതു വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ മന്നാനിയ അറബി കോളേജ് വർക്കല, ഹസനിയ അറബി കോളേജ് കായംകുളം, നൂറുൽ ഹുദ അറബി കോളേജ് കാഞ്ഞിരപ്പള്ളി, മുനവ്വിറുൽ ഇസ്ലാം […]