ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണിയായ യുവതി പുറത്തേക്കു തെറിച്ചുവീണു മരിച്ചു ; അന്ത്യം വളകാപ്പ് ചടങ്ങ് നടക്കാനിരിക്കെ

സ്വന്തം ലേഖകൻ ചെന്നൈ: ട്രെയിനിൽനിന്നു വീണ് ഗർഭിണിയായ യുവതി മരിച്ചു. ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യുവതിയാണു മരിച്ചത്. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ശുചിമുറിയിലേക്ക് നടന്നുപോകവെ ഛർദിക്കാൻ തോന്നിയ യുവതി വാതിലിനരികിൽ നിന്നും ഛർക്കിവയെണ് പുറത്തേക്ക് വീണതെന്നാണ് വിവരം. സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് മരണം

ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലേക്ക് ; രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി പ്രമുഖ നിര്‍മാതാവ് സാജിദ് നദിയാവാല

സ്വന്തം ലേഖകൻ ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന്തിന്റെ വളര്‍ച്ച. തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ സാജിദ് നദിയാവാലയാണ് രജനീകാന്തിന്റെ ബയോപിക്കിനുള്ള അവകാശം സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയണം എന്ന് സജീദ് പറഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. രജനീകാന്ത് എന്ന താരത്തെക്കാള്‍ രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കും കൂടുതല്‍ […]

ചൂട് വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

    കോട്ടയം:കേരളത്തിൽ ഉഷ്ണ തരംഗ സാധ്യത വർദ്ധിച്ചതിനാൽ . സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.. രാവിലെ 8 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയുമായി സമയം പുന:ക്രമീകരിച്ചിരിക്കുന്നു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്നവസാനിക്കും. ചൂട് ഏറിയ 11 മുതൽ 3 വരെയുള്ള സമയത്ത് പുറംജോലികൾ അടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാമെന്ന് ഹൈക്കോടതി; ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല ; ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയം ; ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി

സ്വന്തം ലേഖകൻ കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്. എന്നാല്‍ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല […]

വരമ്പിനകം മാഞ്ചിറ ഭാഗത്ത് ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്; ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ അയ്മനം: മാവേലിക്കര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നേതാജി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.ഇന്നലെ ഉച്ചയ്ക്കുശേഷം വരമ്പിനകം മാഞ്ചിറ ഭാഗത്താണ് രണ്ട് ആളുകള്‍ സ്കൂട്ടറിലെത്തി വ്യാജ രസീത് നല്‍കി പ്രദേശത്ത് വ്യാപകമായ പണപ്പിരിവ് നടത്താൻ ശ്രമമാരംഭിച്ചത്. സംശയം തോന്നിയ നാട്ടുകാർ രസീതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതാേടെയാണ് കബളിപ്പിക്കലാണെന്ന് വ്യക്തമായത്. രസീതില്‍ പറയുന്ന ധർമസ്ഥാപനം നിലവിലില്ലെന്നും ആരെയും പിരിവ് നടത്താൻ നിയോഗിച്ചിട്ടില്ലെന്നും വിളിച്ച നമ്പറില്‍ നിന്നും അറിയിച്ചു. ഇതോടെ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും കോട്ടയം വെസ്റ്റ് […]

വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി.

  വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി. 2003ൽ പ്രവർത്തനം ആരംഭിച്ച ക്ലബ്ബിൻ്റെ 21-ാമത് വാർഷികമാണ് നടത്തിയത്. ക്ലബ്ബ് പ്രസിഡൻ്റ് പി.എ. സുധീരൻ്റെ അധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ കൂടിയ യോഗം മുൻ ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ചാർട്ടർ സെക്രട്ടറി വിൻസൻ്റ് കളത്തറ , ഫൗണ്ടേഷൻ മെമ്പർ ഡി.നാരായണൻ നായർ, മുൻ പ്രസിഡൻ്റുമാരായ രാജൻ പൊതി , എം. സന്ദീപ്, ജീവൻശിവറാം ,എൻ. കെ.സെബാസ്റ്റ്യൻ’, എം.ബി. ഉണ്ണികൃഷ്ണൻ, ടി. കെ. ശിവ പ്രസാദ്,എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. […]

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല

  വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല നടത്തി. ഉണർവ്വ് 2024 എന്ന് പേരിൽ സംഘടിപ്പിച്ച ശിൽപശാല എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് പിജിഎംനായർ ഉദ്ഘാടനം ചെയ്തു. അനിൽകാരേറ്റ്, പി ജി എം നായർ, ദേവരാജ്, സുധസജീവ്, രാജീവ് തിരുവല്ല, വേണുഗോപാൽ, അഖിൽ ആർ. നായർ, വി.എസ്.കുമാർ,സി. പി.നാരായണൻനായർ, അയ്യേരിസോമൻ, എൻ.മധു,എസ്. ജയപ്രകാശ്, കെ. ജയലക്ഷ്മി, മീരാ മോഹൻദാസ്,ബി. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു ; അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകൾ

സ്വന്തം ലേഖകൻ തലയോലപ്പറമ്പ് : തലയോലപ്പറമ്പ് – കാഞ്ഞിരമറ്റം – എറണാകുളം റോഡിലെ നീർപ്പാറയ്ക്കും തലപ്പാറയ്ക്കുമിടയിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു.വീതികുറഞ്ഞ റോഡിലെ വളവില്‍ ലോറി, കാർ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വാഹനങ്ങള്‍ പതിവായി അപകടപ്പെടുകയാണ്. ഈ റോഡിലെ വീതി കുറഞ്ഞ ജംഗ്ഷനുകളിലും വളവുകളിലും ഉണ്ടായ അപകടങ്ങളില്‍ ഇതിനകം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വടകര, വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപം, വെട്ടിക്കാട്ടുമുക്ക് ജംഗ്ഷൻ, വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തെ രണ്ടു വളവുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. ബുധനാഴ്ച രാവിലെ 11 ഓടെ വെട്ടിക്കാട്ടുമുക്കിനു സമീപത്തെ […]

എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി.

  വൈക്കം: എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി. ബുധനാഴ്ച രാവിലെ 9.30ന് താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച മെയ് ദിന റാലി നഗരത്തിലൂടെ കടന്ന് സമ്മേളന നഗരിയായ ഇണ്ടംതുരുത്തിമനയിൽ സമാപിച്ചു. റാലിയിൽ നൂറുകണക്കിനു തൊഴിലാളികൾ അണിചേർന്നു. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് അങ്കണത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി. സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ പി.സുഗതൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം […]

ഭർത്താവിനും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ യുവതി ലോറി ഇടിച്ച് മരിച്ചു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഭർത്താവും മകനും

സ്വന്തം ലേഖകൻ എറണാകുളം :ഭർത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് മരിച്ചത്. അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച കാർ മുന്നറിയിപ്പില്ലാതെ പൊടുന്നനെ റോഡരികിൽ പാർക്ക് […]